തിരുവനന്തപുരം:എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി സാമൂഹികപ്രവർത്തക ദയാബായി നടത്തുന്ന സമരത്തെ സർക്കാർ കണ്ടില്ലെന്ന്...
തിരുവനന്തപുരം:എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി സാമൂഹികപ്രവർത്തക ദയാബായി നടത്തുന്ന സമരത്തെ സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത് ഏറെ ദുഃഖകരമാണെന്നും,എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുന്നതിന് സർക്കാർ തയ്യാറാകണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പാക്യാര പറഞ്ഞു.
ദയബായി നടത്തുന്ന പട്ടിണി സമരത്തിന്റെ പതിമൂന്നാം ദിവസം സമരത്തിന് ഐകൃദാർഡ്യം പ്രകടിപ്പിച്ച്
സമരപന്തലിൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
സംസ്ത്ഥാന സമിതി അംഗം അഷറഫ് പ്രാവച്ചമ്പലം ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാൽ ഹൊസങ്കടി,ജില്ലാ ജനറൽ സെക്രട്ടറി മുനീർ എ.എച്ച്,ജില്ലാ സെക്രട്ടറി അഹമദ്ചൗക്കി തുടങ്ങിയവർ സംസാരിച്ചു
കാസർകോടിന്റെ ആരോഗ്യാമേഖലയിൽ സർക്കാർ മുഖംതിരിഞ്ഞു നടക്കുന്നത് ഏറെ പ്രതിഷേധാർഹമാണെന്ന് നേതാക്കൾ പറ
ഞ്ഞു

COMMENTS