പെരിയ : പുല്ലൂർ പൊള്ളക്ക ടയിൽ അനാദിക്കട ന ടത്തുന്ന ഗോവിന്ദനെ യാണ് രണ്ടംഗസംഘം കബളിപ്പിച്ച് പണമട ങ്ങിയ ബാഗ് തട്ടിപ്പറി ച്ചത്. ഇന്നലെ രാത്രി ...
പെരിയ : പുല്ലൂർ പൊള്ളക്ക ടയിൽ അനാദിക്കട ന ടത്തുന്ന ഗോവിന്ദനെ യാണ് രണ്ടംഗസംഘം കബളിപ്പിച്ച് പണമട ങ്ങിയ ബാഗ് തട്ടിപ്പറി ച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഗോവിന്ദന്റെ 5000 രൂപയും പുതിയ വീട്ടിന്റെ താക്കോലും ഏതാനും രേഖകളും നഷ്ടപ്പെട്ടു. ഗോ വിന്ദൻ കടപൂട്ടി വീട്ടിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിൽ എത്തിയ യുവാവ് നേന്ത്രപഴം ആവശ്യപ്പെട്ടു.
എന്നാൽ കടപൂട്ടി എന്ന് പറഞ്ഞപ്പോൾ വന്ന യുവാവ് ഭ ക്ഷണം കഴിച്ചിട്ടില്ലെന്നും ഭക്ഷണം കഴിച്ചിട്ടില്ലെന്നും പറഞ്ഞ പ്പോൾ ഗോവിന്ദൻ പൂട്ടിയ കട വീണ്ടും തുറക്കുകയായിരു ന്നു. കട തുറക്കുന്നതിനിടയിൽ പണമടങ്ങിയ ബാഗ് മേശ പ്പുറത്ത് വെച്ചിരുന്നു. ഷട്ടർ തുറക്കുന്നതിനിടയിൽ മേശപ്പുറ ത്തുണ്ടായിരുന്ന ബാഗ് യുവാവ് തട്ടിപ്പറിച്ച് ഓടുകയും തൊ ട്ടപ്പുറത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു യുവാവി ന്റെ ബൈക്കിൽ കയറി രക്ഷപ്പെടുകയും ചെയ്തു.
ഗോവിന്ദൻ ഒച്ചവെക്കുമ്പോഴേക്കും ഇവർ കടന്നുകളഞ്ഞി രുന്നു. കടപൂട്ടുന്നതിന് അരമണിക്കൂർ മുമ്പും ഇയാൾ കടയി ലെത്തി സിഗരറ്റും തീപ്പെട്ടിയും വാങ്ങിയിരുന്നു. തുടർന്ന് ഇ യാൾ ഗോവിന്ദൻ കടപൂട്ടുന്നത് നിരീക്ഷിച്ചിരിക്കുകയായിരു ന്നുവെന്നാണ് കരുതുന്നത്. സംഭവം സംബന്ധിച്ച് ഗോവിന്ദ ന്റെ പരാതിയിൽ അമ്പലത്തറ പോലീസ് കേസെടുത്ത് അ ന്വേഷണം നടത്തിവരികയാണ്. ദേശീയപാതയിലെ വിവിധ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാക്കളെ കണ്ട ത്താനുള്ള ശ്രമത്തിലാണ് പോലീ
സ്.

COMMENTS