പയ്യന്നൂർ: വിദ്യാർ ത്ഥിനിക്ക് അർദ്ധരാത്രി മൊ ബൈൽഫോണിൽ അശ്ലീലദൃ ശ്യം അയച്ചുകൊടുത്ത അ ധ്യാപകൻ പിടിയിൽ. പതിനേഴുകാരിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല...
പയ്യന്നൂർ: വിദ്യാർ ത്ഥിനിക്ക് അർദ്ധരാത്രി മൊ ബൈൽഫോണിൽ അശ്ലീലദൃ ശ്യം അയച്ചുകൊടുത്ത അ ധ്യാപകൻ പിടിയിൽ.
പതിനേഴുകാരിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശമയച്ച കായിക അധ്യാപകനാണ് അറസ്റ്റിലായത് . ചെറുതാഴം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ കെ സി സജീഷ് (34) ആണ് പിടിയിലായത്.
പരിയാരം പൊലീസ് ആണ് പിടികൂടിയത്. കാര്യപ്പള്ളി സ്വദേശിയായ സജീഷ് കൊളപ്രത്താണ് താമസം.
കഴിഞ്ഞ ദിവസം രാവിലെ 10.42 ഓടെയാണ് പെണ്‍കുട്ടി ഉപയോഗിക്കുന്ന മാതാവിന്റെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചത്. പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിക്കാണ് അശ്ലീല സന്ദേശമയച്ചത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്, പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ഇന്നലെ ഉച്ചതിരിഞ്ഞ് അധ്യാപകനെ അന്വേഷിച്ച് സ്കൂളില്‍ എത്തിയിരുന്നുവെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. പരാതിയെ തുടര്‍ന്ന്, പൊലീസ് അന്വേഷിച്ച് കൊണ്ടിരിക്കെ ഇന്നലെ രാത്രി മാടായിപ്പാറയില്‍ വെച്ചാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
.

COMMENTS