കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന മണൽ കടത്തു കേസിലെ പ്രതി പിടിയിൽ കാഞ്ഞങ്ങാട്: കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന മണൽ കടത്തു കേസിലെ പ്രതി പിടിയി...
കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന മണൽ കടത്തു കേസിലെ പ്രതി പിടിയിൽ
കാഞ്ഞങ്ങാട്: കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന മണൽ കടത്തു കേസിലെ പ്രതി പിടിയിൽ.
2015ൽ നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത പുഴ മണൽ കടത്തു കേസിലെ പ്രതി കൊട്ടിയൂർ കേളകത്തെ എം.പി. സഞ്ജീവനാണ് 49
അറസ്റ്റിലായത്.
കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന സജീവനെ നീലേശ്വരം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കുഞ്ഞബ്ദുല്ല നങ്ങാരത് സിവിൽ ഓഫീസർ
ബിനീഷ് എന്നിവർ ചേർന്ന് കേളകം ടൗണിൽ വെച്ചു അറസ്റ്റ് ചെയ്യുകയായിരുന്നു. ഓട്ടോ ഡ്രൈവറാണ് ഇയാൾ.
മൊബൈൽ ടവർ ലൊക്കേഷൻ
പിന്തുടർന്ന് ടൗണിൽ എത്തിയ പോലീസ് ഓട്ടോ സ്റ്റാൻഡിൽ എത്തി ഓട്ടോ അന്വേഷിച്ചു.അപ്പോഴാണ് സജിവൻ്റെ ഫോൺ നമ്പർ
പിറകിൽ എഴുതിയ ഓട്ടോയെ കണ്ടത് തുടർന്ന് കസ്റ്റഡിയിലെടുക്കുകയിയി
രുന്നു

COMMENTS