കാസർകോട്. തൃക്കരിപ്പൂർ : ഇതാണ് ഫൈനൽ.. കുമ്മായ വരയ്ക്കുള്ളിൽ തുകൽ പന്തിന് മേൽ ഇത്രമേൽ താളാത്മകമായി മുന്നേറിയ മറ്റൊരു മത്സരം ഉണ്ടായില്ല. ഒ...
കാസർകോട്. തൃക്കരിപ്പൂർ :
ഇതാണ് ഫൈനൽ..
കുമ്മായ വരയ്ക്കുള്ളിൽ തുകൽ പന്തിന് മേൽ ഇത്രമേൽ താളാത്മകമായി മുന്നേറിയ മറ്റൊരു മത്സരം ഉണ്ടായില്ല. ഒരു ഫൈനൽ മത്സരത്തിന്റെ എല്ലാ ആവേശവും സമ്മാനിച്ച മലബാർ ഫുട്ബാൾ അസോസിയേഷൻ ആതിഥ്യമരുളുന്ന ബൈത്താൻസ് ഗ്രൂപ്പ് നൽകുന്ന രണ്ട് ലക്ഷം രൂപ പ്രൈസ് മണിക്കും, റത്തു ചിത്താരി നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും, സന്നൂസ് ചോക്ലേറ്റ് സ്റ്റേഷനറി & ഹോൾ സെയിൽ നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള സുൽഫക്സ് മാട്രസ്സ് സൗത്ത് തൃക്കരിപ്പൂർ ഇളമ്പച്ചി ഫെഡ്ലൈറ്റ് മിനി സ്റ്റേഡിയത്തിൽ നടന്ന കലാശകൊട്ട് തൃക്കരിപ്പൂരിലെ കായിക പ്രേമികൾ ഒരു നാളും മറക്കില്ല.
കലാശ പോരാട്ടത്തിൽ ആർത്തിരമ്പിയ കാണികൾക്ക് മുന്നിൽ അവ്വുമ്മാസ് ജ്വല്ലറി എഫ് സി എട്ടിക്കുളവും ആസ്പയർ സിറ്റിയും ശക്തമായ പോരാട്ടമാണ് കാഴ്ച വെച്ചത്.
സെമി ഫൈനലിൽ താരം അവ്വുമ്മാസ് ജ്വല്ലറി എഫ് സി എട്ടിക്കുളത്തിന്റെ അമാൻ മോനുവിന്റെ മനോഹരമായ മുന്നേറ്റത്തിലൂടെ ആസ്പയർ സിറ്റിയുടെ വല കുലുക്കി ഫൈനലിൽ മേധാവിത്വം നേടി.
സ്കൊർ 1-0
ഗോൾ വഴങ്ങിയ ആസ്പയർ സിറ്റി താരങ്ങളുടെ മിന്നൽ വേഗതയാണ് കളിക്കളത്തിൽ പിന്നീട് കണ്ടത്. ഗാലറിയിൽ ഉയർന്ന നാസിക്ക് ഡോളിൻ ആണോ കളത്തിലെ പന്തുമായി മുന്നേറുന്ന തരങ്ങൾക്ക് ആണോ വേഗത എന്നത് കാണികൾക്കും സംശയം. അത്രമേൽ താളാത്മകമായിരുന്നു പന്തിന് മേൽ കളിക്കാരുടെ ആധിപത്യം. ഫൈനലിന്റെ ആവേശം കാലിലേക്ക് ആവാഹിച്ച ആസ്പയർ സിറ്റി താരങ്ങൾ കണ്ണ് ചിമ്മി തുറക്കും മുമ്പ് മൂന്ന് ഗോളുകൾ ഒന്നിന് പിറകെ ഒന്നായി വലയിലെത്തിച്ച് വിജയത്തെ വരിക്കാൻ തയ്യാറെടുത്തു. വിട്ട് കൊടുക്കാൻ മനസ്സില്ലാത്ത എട്ടിക്കുളം ഒരു ഗോൾ കൂടി തിരിച്ചടിച്ച് ഭീഷണി ഉയർത്തി എങ്കിലും രണ്ട് ഗോളുകൾ കൂടി തിരിച്ചടിച്ച് ആസ്പയർ സിറ്റി പടന്നക്കാട് താരങ്ങൾ കപ്പിന് അവകാശികൾ തങ്ങൾ മാത്രമാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.
മത്സരത്തിലെ താരമായി ആസ്പയർ സിറ്റി പടന്നക്കാടിന്റെ അർഷാദിനെ തിരഞ്ഞെ
ടുത്തു.

COMMENTS