കാഞ്ഞങ്ങാട്: വീഡിയോ കോളില്‍സംസാരിച്ചുക ണ്ടിരിക്കെ ബിരുദ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ യുവാവിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത...
കാഞ്ഞങ്ങാട്: വീഡിയോ
കോളില്‍സംസാരിച്ചുക ണ്ടിരിക്കെ ബിരുദ വിദ്യാര്‍ത്ഥിനി
തൂങ്ങിമരിച്ച സംഭവത്തില്‍ യുവാവിനെതിരെ ആത്മഹത്യാ
പ്രേരണാകുറ്റം ചുമത്തി പോലീസ് കേസെടുക്കും.
ആലാമിപ്പള്ളി കേരള ബാ
ങ്കിന് സമീപത്തെ പാചതൊ
ഴിലാളിയും ഓട്ടോറിക്ഷ ഡ്രൈവറുമായ കെ.വിനോദ്കുമാര്‍
-കെ.എസ്.മിനി ദമ്പതികളുടെ
ഏകമകള്‍ നന്ദു ന്റെ മരണ
വുമായി ബന്ധപ്പെട്ടാണ് ഞാണിക്കടവ് സ്വദേശിയായ യു
വാവിനെതിരെ പോലീസ് കേസെടുക്കുക.
സംഭവം നടന്ന ദിവസം മു
തല്‍ യുവാവ് പോലീസിന്റെ
കസ്റ്റഡിയിലാണ്. ഈ യുവാവുമായി മൊബൈല്‍ ഫോ
ണില്‍ വീഡിയോകോളില്‍
സംസാരിച്ചുകൊണ്ടിരിക്കെയാ
ണ് നന്ദു തുങ്ങിമരിച്ചത്. തി
ങ്കളാഴ്ച വൈകീട്ട് 3 മണിയോ
ടെ വീടിന്റെ രണ്ടാംനിലയില്‍
വെച്ചാണ് സംഭവം. നന്ദു തൂ
ങ്ങിയതായി യുവാവ് തന്നെയാണ് ഹോസ്ദുര്‍ഗ് പോലീസ്
സ്റ്റേഷനില്‍ നേരിട്ടെത്തി വി
വരം അറിയിച്ചത്. അതോടൊ
പ്പം തന്നെ നന്ദുവിന്റെ കൂട്ടു
കാരെ വിളിച്ചും സംഭവം പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാ
നത്തില്‍ വീട്ടുകാര്‍ മുകളില
ത്തെ നിലയില്‍ പോയി നോ
ക്കിയപ്പോഴാണ് നന്ദുവിനെ തൂ
ങ്ങിയനിലയില്‍ കണ്ടത്.
ഉടന്‍ കഴുത്തിലെ കുരുക്ക
ഴിച്ചുമാറ്റി കാഞ്ഞങ്ങാട് ജില്ലാ
ആശുപ്ര്രിയില്‍ കൊണ്ടുപോ
യെങ്കിലും ജീവന്‍രക്ഷിക്കാനാ
യില്ല. പെണ്‍കുട്ടിയുമായി പതിവായി ഫോണില്‍ സംസാ
രിക്കാറുണ്ടായിരുന്ന യുവാവ്
രണ്ട് ദിവസം മുമ്പ് നന്ദുവി
ന്റെ നമ്പര്‍ ബ്ലോക്ക് ആക്കി
വെച്ചിരുന്നു. പലവട്ടം വിളിച്ചി
ട്ടും കിട്ടാത്തതിനെതുടര്‍ന്ന് ന
ന്ദു മറ്റൊരുഫോണില്‍ യുവാ
വിനെ വിളിച്ച് തന്റെ നമ്പറി
ലെ ബ്ലോക്ക് നീക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവത്രെ.
ഇതിന ശേഷമാണ് വീഡിയോ
കോളില്‍ യുവാവുമായി സംസാരിച്ചത്. ഇതിനിടയിലാണ്
ചുരിദാറിന്റെ ഷാല്‍ കഴുത്തില്‍
കുരുക്കി ജീവനൊടുക്കുമെന്ന്
പറഞ്ഞതായി യുവാവ് പോ
ലീസിന് മൊഴി നല്‍കിയിട്ടു
ണ്ട്.
ഷാല്‍ കഴുത്തില്‍ കുരുക്കി
യശേഷം യുവാവുമായുള്ള
സംസാരബന്ധം വിഛേദിക്ക
പ്പെടുകയായിരുന്നു. പിന്നീട്
പലവട്ടം നന്ദുവിന്റെ ഫോണി
ലേക്ക് യുവാവ് വിളിച്ചെങ്കിലും
മറുപടി ഉണ്ടായില്ല. തുടര്‍ന്നാ
ണ് സുഹൃത്തുക്കളെ വിളിച്ച്
വിവരം പറയുകയും പോലീ
സ് സ്റ്റേഷനില്‍ നേരിട്ടെത്തി
കാര്യങ്ങള്‍ വിശദീകരിക്കുക
യും ചെയ്തത്. നന്ദുവിന്റെ
യും യുവാവിന്റെയും മൊ
ബൈല്‍ഫോണുകള്‍ പോലീ
സിന്റെ ക
സ്റ്റഡിയിലാണ്. ഇവ രണ്ടും പോലീസ് വിശദമായി
പരിശോധിച്ച് വരികയാണ്.

COMMENTS