പടന്നക്കാട്: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ചെര്‍ക്കള യില്‍ നടന്ന കാസര്‍കോട് മേളയില്‍ ഇരട്ടനേട്ടവുമായി സഹോദരങ്ങള്‍ നാട്ടിന്റെ അഭിമാനമായ...
പടന്നക്കാട്: രണ്ടു വര്‍ഷത്തെ
ഇടവേളയ്ക്കു ശേഷം ചെര്‍ക്കള
യില്‍ നടന്ന കാസര്‍കോട് മേളയില്‍ ഇരട്ടനേട്ടവുമായി സഹോദരങ്ങള്‍ നാട്ടിന്റെ അഭിമാനമായി.
പടന്നക്കാട് സ്വദേശിയും കാഞ്ഞങ്ങാട് ജി.വി.എച്ച്.എസ്.എസ്
അധ്യാപകനുമായ വി.കെ സൈനുദ്ദീന്റെയും ജസീറയുടെയും മക്കളായ ഫാത്തിമയും അബ്ദുറഹ്മാ
നുമാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. എക്കണോമിക്
ന്യൂട്രീഷ്യസ് ഫുഡ് ഐറ്റംസ് ആന്റ് വെജിറ്റബിള്‍ ഫുഡ്
പ്രിസര്‍വേഷന്‍ ഐറ്റത്തില്‍ ഫാത്തിമ ഹയര്‍ സെക്കന്ററി
വിഭാഗത്തിലും അബ്ദുറഹിമാന്‍ ഹൈസ്കൂള്‍ വിഭാഗ
ത്തിലുമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ. അബ്ദുള്‍ റഹ്മാന്‍
നീലേശ്വരം രാജാസ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ പത്താം
ക്ലാസിലും പഠിക്കുന്നു. 2017 ല്‍ നടന്ന പ്രവൃത്തി പരിചയ
മേളയില്‍ ഇവരുടെ മുത്തസഹോദരന്‍ മുഹമ്മദ് ഇസ്മായില്‍
ഇതേ ഇനത്തില്‍ സംസ്ഥാന തലത്തില്‍ മത്സ
രിച്ചിട്ടുണ്ട്.

COMMENTS