നീലേശ്വരം: ഉറങ്ങാൻ കിടന്ന മടിക്കൈയിലെ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. മടിക്കൈ ബങ്കളം വൈനിങ്ങാലിലെ പരേതനായ അബൂബക്കര്‍-സഫിയ ദമ്പതികളുട...
നീലേശ്വരം: ഉറങ്ങാൻ കിടന്ന മടിക്കൈയിലെ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. മടിക്കൈ ബങ്കളം വൈനിങ്ങാലിലെ പരേതനായ അബൂബക്കര്‍-സഫിയ ദമ്പതികളുടെ മകന്‍ ഷംസുദ്ദീന്‍ (40) ആണ് മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ നെഞ്ചുവേദന അനുഭവപ്പെട്ട ഷംസുദ്ദീനെ വീട്ടുകാർ ഉടൻ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിദേശത്ത് പച്ചക്കറി ബിസിനസ് നടത്തിവരികയായിരുന്ന ഷംസുദ്ദീൻ രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്.
ഭാര്യ: നൗഷിബ. മക്കള്‍: അനസ്, അജ്മല്‍. സഹോദരങ്ങള്‍: സലാം , ഷെരീഫ, സെമീറ. യുവാവിൻറെ ആകസ്മികമായി മരണം കുടുംബ ത്തെ ദുഖത്തിലാഴ്ത്തി

COMMENTS