സൗദി അറേബ്യയ: സൗദി അറേബ്യയുടെ കിഴക്കൻ പ്രവേശ്യയിലെ കാസർഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കെ ഡി എസ് എഫ് അൽകോബാർ കമ്മിറ്റിയുടെ *കെ ഡി എസ് എഫ് ...
സൗദി അറേബ്യയ: സൗദി അറേബ്യയുടെ കിഴക്കൻ പ്രവേശ്യയിലെ കാസർഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കെ ഡി എസ് എഫ് അൽകോബാർ കമ്മിറ്റിയുടെ *കെ ഡി എസ് എഫ് ഉത്സവ് 2022 ഫാമിലി മീറ്റ്* അൽ കോബാർ അസീസിയിലെ അൽ ലോ ലോ ഓഡിറ്റോറിയത്തിൽ വച്ച് അരങ്ങേറി.
പരിപാടി കെ. ഡി. എസ്. എഫ് ഖോബർ കമ്മിറ്റി ജനറൽ സെക്രട്ടറി ഷഫീഖ് പട്ളയുടെ അധ്യക്ഷയിൽ കെ. ഡി. എസ്. എഫ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷാഫി ചെടേക്കാൽ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ കാദർ ചെങ്കള, അഷ്റഫ് അംഗടിമുഗർ, കാദർ അണങ്കൂർ, സാജു തെരുവത്ത്, നവാസ് അണങ്കൂർ സംഘടനയുടെ പഴയകാല ഓർമ്മകൾ പങ്കുവെക്കുകയും ആശംസ അറിയിക്കുകയും, ഫിറോസ് തളങ്കര, അൻവർഖാൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. റഫീഖ് ത്രിക്കരിപൂർ സ്വാഗതവും ഇബ്രാഹീം പള്ളങ്കോട് നന്ദിയും പറഞ്ഞു.
തുടർന്ന് നിരവധി ഗായകരുടെ മാപ്പിളപ്പാട്ടും, കോൽക്കളിയും സ്റ്റേജിൽ അരങ്ങേറി.
ഗാനമേളക്ക് പുറമെ പുരുഷന്മാർക്കും സ്ത്രീകൾക്കും
കുട്ടികൾക്കുമായി കമ്പവലി,
ബോൾ ഔട്ട്
സുന്ദരിക്ക് പൊട്ട്തൊടൽ, ലെമൺ സ്പൂൺ റൈസ്, കളം പിടിക്കൽ, ബോൾ പാസിംഗ്, കസേരക്കളി,
മിഠായിപെറുക്കൽ, ബലൂൺ പൊട്ടിക്കൽ, സ്പോട് ക്വിസ് തുടങ്ങി മറ്റ് നിരവധി പ്രോഗ്രാമുകൾ സംഘടിപ്പിച്ചു.
കാ
സർഗോഡ്

COMMENTS