ഭാര്യ ഗർഭിണിയായി, ഭർത്താവിനെതിരെ പോക്സോ കേസ് നീലേശ്വരം: പ്രായ പൂര്‍ത്തിയാവാത്ത ഭാര്യ ഗര്‍ഭിണിയായതി നെതുടര്‍ന്ന് ഭര്‍ത്താ വിനെതിരെ പോക് സ...
ഭാര്യ ഗർഭിണിയായി, ഭർത്താവിനെതിരെ പോക്സോ കേസ്
നീലേശ്വരം: പ്രായ
പൂര്‍ത്തിയാവാത്ത ഭാര്യ ഗര്‍ഭിണിയായതി
നെതുടര്‍ന്ന് ഭര്‍ത്താ
വിനെതിരെ പോക്
സോ കുറ്റം ചുമത്തി
പോലീസ് കേസെടു
ത്തു. നീലേശ്വരം പള്ളിക്കരയിലെ 38 കാരനെ
തിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. രണ്ട്മാസം മുമ്പാണ് യുവാവ് മലയോരത്തെ യുവതിയെ വിവാഹം
കഴിച്ചത്. കഴിഞ്ഞദിവസം വയറുവേദനയെ തുടര്‍ന്ന് ജില്ലാ
ആശുപ്രതിയില്‍ ഡോക്ടറെ കാണിക്കാന്‍ ചെന്നപ്പോഴാണ്
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടത്. എന്നാല്‍ പ്രായപൂര്‍
ത്തിയാവാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായി ചികിത്സയ്ക്ക് വ
ന്നതിനെ തുടര്‍ന്ന് ഡോക്ടര്‍ സംഭവം പോലീസില്‍ അറിയി
ക്കുകയായിരുന്നു. തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് ദമ്പതികള്‍ ഡോക്ടറോട് പറഞ്ഞെങ്കിലും പ്രായപൂര്‍ത്തിയാവാ
ത്ത പെണ്‍കുട്ടി ഗര്‍ഭിണിയായത് നിയമപ്രകാരം പോലീസില്‍
അറിയിക്കേണ്ടതുണ്ടെന്ന് ഡോക്ടര്‍ നിലപാടെടുത്ത് വിവരം
പോലീസിനെ അറിയിക്കുകയായിരുന്നു.
ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ നീലേശ്വരം
പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തശേഷമാണ് ഭര്‍ത്താവിനെതിരെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഗര്‍
ഭിണിയാക്കിയതിന് പോക്സോ കുറ്റം ചുമത്തി കേസ്
രജിസ്റ്റര്‍ചെയ്തത്.

COMMENTS