പയ്യന്നൂര്‍: കോയമ്പത്തൂര്‍ ആസ്ഥാനമായ കമ്പനിയില്‍ നി ക്ഷേപിച്ച 44 ലക്ഷം രൂപയും ലാഭവിഹിതവും നല്‍കാതെ വിശ്വാ സവഞ്ചനകാണിച്ചുവെന്ന പരാതിയില്‍ അഭ...
പയ്യന്നൂര്‍: കോയമ്പത്തൂര്‍ ആസ്ഥാനമായ കമ്പനിയില്‍ നി
ക്ഷേപിച്ച 44 ലക്ഷം രൂപയും ലാഭവിഹിതവും നല്‍കാതെ വിശ്വാ
സവഞ്ചനകാണിച്ചുവെന്ന പരാതിയില്‍ അഭിഭാഷകനെതിരെ പ
യ്യൂന്നൂര്‍ പോലീസ് കേസെടുത്തു.
പാപ്പിനിശ്ശേരി വെസ്റ്റിലെ
വി.ബാലകൃഷ്ണന്റെ (70) പരാതിയിലാണ് കേസ്.
2018 സെപ്തംബറിലാണ് പ
രാതിക്കാസ്പദമായ സംഭവം. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍
ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സല്‍ ട്രേഡിംഗ്
സൊലൂഷന്‍ കമ്പനിയില്‍ അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരം
ബാലകൃഷ്ണന്‍ പണം നിക്ഷേപിക്കുകയായിരുന്നു. പത്തു
മാസംകൊണ്ട് പണം ഇരട്ടിയാക്കി തിരിച്ചുനല്‍കാമെന്ന വ്യ
വസ്ഥയിലാണ് ബാലകൃഷ്ണന്‍ ഇത്രയും തുക നിക്ഷേപിച്ച
തെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പാപ്പിനിശ്ശേരിയിലെ ഒരു ബേങ്ക്; വഴിയാണ് 44 ലക്ഷം രൂപ കമ്പനിയിലേക്ക് നിക്ഷേപിച്ചത്. തുടക്കത്തില്‍ പലിശ ഇ
നത്തില്‍ രണ്ടുലക്ഷം രൂപ കമ്പനിയുടെ നിയമോപദേഷ്ടാവാ
യ അഭിഭാഷകന്‍ മുഖേന തിരിച്ചുനല്‍കിയിരുന്നു. എന്നാല്‍
പിന്നീട് ലാഭവിഹിതം നല്‍കുന്നതില്‍ മുടക്കംവന്നു. പലവ
ട്ടം ചോദിച്ചിട്ടും പണം നല്‍കാന്‍ തയ്യാറായില്ലെന്ന് ബാലകൃഷ്ണന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഒടുവില്‍ താന്‍ നിക്ഷേപിച്ച 44 ലക്ഷം രൂപ തിരിച്ചുനല്‍കണ
മെന്ന് ആവശ്യപ്പെട്ടെങ്കിലും അതും നല്‍കിയില്ലത്രെ. ഇതോടെയാണ് നിക്ഷേപമായി സ്വീകരിച്ച 44 ലക്ഷം രൂപയോ വാ
ഗ്ദാന പ്രകാരമുള്ള ലാഭവിഹിതമോ നല്‍കാതെ വഞ്ചിച്ചു
വെന്നാരോപിച്ച് അഭിഭാഷകനെതിരെ പോലീ
സില്‍ പരാതി
നല്‍കിയത്.

COMMENTS