സ്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടെ അപകടത്തിൽ പെട്ടു, പൊലീസ് കസ്റ്റഡിയിലെടുത്തു കാഞ്ഞങ്ങാട്: സ്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടെ അപകടത്തിൽ പെ...
സ്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടെ അപകടത്തിൽ പെട്ടു, പൊലീസ് കസ്റ്റഡിയിലെടുത്തു
കാഞ്ഞങ്ങാട്: സ്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടെ അപകടത്തിൽ പെട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് സ്കൂട്ടറും ഓടിച്ചിരുന്നയാളെയും കസ്റ്റഡിയിലെടുത്തു.
ചിത്താരി ചേറ്റുകുണ്ടിലാണ് സംഭവം.
മഞ്ചേശ്വരത്തു നിന്നും കണ്ണൂരിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന മഞ്ചേശ്വരം സ്വദേശി മുഹമ്മദാണ് (46) പിടിയിലായത്. രാവിലെ ചാറ്റല്‍ മഴയില്‍ ഇയാൾ ഓടിച്ചിരുന്ന സ്‌കൂട്ടർ തെന്നി വീഴുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടെ മുഹമ്മദ് സ്‌കൂട്ടറില്‍ നിന്നും പ്ലാസ്റ്റിക് സഞ്ചി മാറ്റിവെക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇത് പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് മനസ്സിലായത്.
ഉടന്‍ വിവരം ബേക്കല്‍ പൊലീസില്‍ അറിയിക്കുകയായിരു
ന്നു.

COMMENTS