ഉദുമ: നിലവിൽ കരിപ്പോടി മുതൽ ചോയിച്ചിങ്കൽ വരെ അനുമതിയായി കിടക്കുന്ന മേക്കാടൻ റോഡ് പണി നാലാംവാതുക്കൽ വരെ മാത്രമാണ് പൂർത്തിയായിട്ടുള്ളത്, ബാക്...
ഉദുമ: നിലവിൽ കരിപ്പോടി മുതൽ ചോയിച്ചിങ്കൽ വരെ അനുമതിയായി കിടക്കുന്ന മേക്കാടൻ റോഡ് പണി നാലാംവാതുക്കൽ വരെ മാത്രമാണ് പൂർത്തിയായിട്ടുള്ളത്, ബാക്കിയുള്ള ഭാഗം റോഡ് വളരെയധികം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ് കഴിഞ്ഞ കാല വർഷസമയത്ത് സ്കൂളിൽ പോകുന്നതിന് ഉൾപ്പെടെ കുട്ടികൾക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടായി,ആയതിനാൽ എത്രയും പെട്ടന്ന് തന്നെ ബാക്കിയുള്ള റോഡ് പണി പൂർത്തീകരിക്കണമെന്ന് എസ്ഡിപിഐ ഉദുമ മണ്ഡലം സെക്രട്ടറി സാജിദ് മുക്കുന്നോത്ത് അഭിപ്രായപ്പെട്ടു, ഉദുമ പഞ്ചായത്ത് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം,ജില്ലാ കമ്മിറ്റി അംഗം മൂസ ഈച്ചിലിങ്കാൽ, മണ്ഡലം കമ്മിറ്റി അംഗം കുഞ്ഞാമു മാങ്ങാട് എന്നിവർ സംസാരിച്ചു,എസ്ഡിപിഐ ഉദുമ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് ഉദുമ അധ്യക്ഷത വഹിച്ചു,ട്രഷറർ റഫീഖ് ടികെ സ്വാഗതവും, ജോയിൻ സെക്രട്ടറി ഇബ്രാഹിം പാക്യാര നന്ദിയും പറഞ്ഞു.

COMMENTS