നീലേശ്വരം: ചൊയ്യങ്കോട് മഞ്ഞളക്കാട് കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരണപ്പെട്ട സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ഇന്ന് രാത്ര...
നീലേശ്വരം: ചൊയ്യങ്കോട് മഞ്ഞളക്കാട് കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരണപ്പെട്ട സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ഇന്ന് രാത്രി എട്ടുമണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
കരിന്തളം സ്വദേശികളായ കെ കെ ശ്രീരാഗ്, കിഷോര്‍, കൊന്നക്കാട് സ്വദേശി അനുഷ് എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ച കാര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്നു പേരും സംഭവ സ്ഥലത്തു വച്ച് തന്നെ മരണപ്പെട്ടു.
കൊന്നക്കാട് ഭാഗത്തേക്കൂ പോയ കാറിലേക്ക് നീലേശ്വരം ഭാഗത്തേക്ക് കരിങ്കല്ല് കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.
കെ എസ് ഇ ബി കരാര്‍ തൊഴിലാളികളാണ് മരിച്ച മൂന്നു പേരും. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന കരിന്തളം സ്വദേശി ബിനുവിനെ ഗുരുതര പരുക്കുകളോടെ കണ്ണൂരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പി
ച്ചു

COMMENTS