കാഞ്ഞങ്ങാട് : സെക്യൂരിറ്റി ജീവനക്കാരൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു മരിച്ചു. രാവണേശ്വരം തണ്ണോട്ട് സ്വദേശി കെ.വി കരുണാകരൻ (65) ആ...
കാഞ്ഞങ്ങാട് : സെക്യൂരിറ്റി ജീവനക്കാരൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു മരിച്ചു.
രാവണേശ്വരം തണ്ണോട്ട് സ്വദേശി കെ.വി കരുണാകരൻ (65) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്.
കോട്ടച്ചേരി തെക്കേ പുറത്തുള്ള മൈജിഷോറൂമിലെ
സെക്യൂരിറ്റി ജീവനക്കാരനാണ്.
സ്ഥാപനത്തിനു മുന്നിലെ ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ റോഡു മുറിച്ചു കടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു.
ഉടൻ തൊട്ടടുത്തുള്ള
മൻസൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ഗീത. മകൾ: ഹരിത. മരുമകൻ രഗീഷ്. സഹോദരങ്ങൾ: ഗംഗാധരൻ ,നാരായണൻ (ഇരുവരും ഗൾഫ്) ,സരോജിനി
,നാരായണി.

COMMENTS