Classic curvese

Breaking
Loading...

വിവിധ സ്ഥലങ്ങളിൽ താമസിച്ച് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, ദമ്പതികളെ ചീമേനി പോലീസ് അറസ്റ്റ് ചെയ്തു

 കാസര്‍കോട് : സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി അന്താരാഷ്ട്ര ഐ ടി കമ്പനികളില്‍ എന്‍ജീനീയര്‍ ജോലി വാഗ്ദാനം ചെയ്ത് ചീമേനി പോലീസ് ...

 കാസര്‍കോട് : സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി അന്താരാഷ്ട്ര ഐ ടി കമ്പനികളില്‍ എന്‍ജീനീയര്‍ ജോലി വാഗ്ദാനം ചെയ്ത് ചീമേനി പോലീസ് സ്റ്റേഷന്‍ പരിധിയിലെ തിമിരി സ്വദേശിയില്‍ നിന്ന് പണം തട്ടിയ പ്രതികള്‍ പോലീസ് പിടിയിലായി.തിരുവനന്തപുരം സ്വദേശി ശരണ്യ എസ്, ഭര്‍ത്താവ് പാലക്കാട് നെന്മാറ സ്വദേശി മനു എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ കലവൂരില്‍ ചീമേനി എസ്.എച്ച് ഒ കെ അജിതയും സംഘവും അറസ്റ്റ് ചെയ്തത്. വിവിധ മേല്‍വിലാസങ്ങളില്‍ സിം കാര്‍ഡുകള്‍ കരസ്ഥമാക്കിയും ഒളിവില്‍ കഴിയുന്ന വിലാസങ്ങളില്‍ ആധാര്‍ കാര്‍ഡുകള്‍ സമ്പാദിച്ചുമാണ് ഇവര്‍ 4 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയത്.തമിഴ് നാട്ടിലും കേരളത്തില്‍ വിവിധ സ്ഥലങ്ങളിലും താമസിച്ച് വിദേശത്ത് ബിസിനസ്സ് നടത്തുകയാണെന്നും വിസയും ജോലിയും ശരിയാക്കിത്തരാമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ വിശ്വസിപ്പിച്ചുമാണ് ഇവര്‍ ആളുകളെ കബളിപ്പിച്ചിരുന്നത്. കാഞ്ഞങ്ങാട് ഡിവൈഎസ്.പി പി ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചീമേനി പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് മറ്റു ജില്ലകളിലും ലക്ഷക്കണക്കിന് രൂപയുടെ സമാനമായ തട്ടിപ്പുകള്‍ പ്രതികള്‍ നടത്തിയതായി കണ്ടെത്തിയത്. അവിടെയും പരാതിക്കാര്‍ അന്വേഷണമാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയ ശേഷം വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞും പുതിയ ആളുകളെ പരിചയപ്പെട്ട് കുറ്റകൃത്യം തുടരുന്ന രീതിയാണ് പ്രതികള്‍ അവലംബിച്ചത്. അന്വേഷണ സംഘത്തില്‍ എസ് എച്ച് ഒ കെ അജിത എ.എസ് ഐ മനോജ്കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ് കുഞ്ഞി വീട്ടില്‍, ശ്രീകാന്ത് പി,സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരികൃഷ്ണന്‍, അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഹോസ്ദുഗ്ഗ് ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു


COMMENTS

Name

CRIME,23,death,1,GULF,16,intarnational,1,INTERNATIONAL,26,INTERNATIONALNAL,17,KANHANGAD,146,KERALA,75,keralam,12,l,1,latest,12,LATEST NENEWS,79,LATEST NEWS,2392,Lc,1,loc,3,LOCAL,59,LOCAL NEWS,945,Localnews,59,MANGALORE,52,NATIONAL,96,o,1,WORLD,10,
ltr
item
Kanhangadvision: വിവിധ സ്ഥലങ്ങളിൽ താമസിച്ച് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, ദമ്പതികളെ ചീമേനി പോലീസ് അറസ്റ്റ് ചെയ്തു
വിവിധ സ്ഥലങ്ങളിൽ താമസിച്ച് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, ദമ്പതികളെ ചീമേനി പോലീസ് അറസ്റ്റ് ചെയ്തു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLoww0jRMxPhZtw9ZuKxu_LmoKaCl5LoT4p2YmQRxRVMqIw1U8Hmmk3U6C0Sb0catjNKfKJd0T0Xnaf6ycEYWJ61NyRWp1yiv5AdD86EuZsPoh9dQSwvP8nFnpUKQieqvrSetdXlnLqKkghC3qMnfEi0sUKrZTqeMMU1tksiidJRQRuT3GE4kKghVa7Q/s320/ei5PKK038993.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLoww0jRMxPhZtw9ZuKxu_LmoKaCl5LoT4p2YmQRxRVMqIw1U8Hmmk3U6C0Sb0catjNKfKJd0T0Xnaf6ycEYWJ61NyRWp1yiv5AdD86EuZsPoh9dQSwvP8nFnpUKQieqvrSetdXlnLqKkghC3qMnfEi0sUKrZTqeMMU1tksiidJRQRuT3GE4kKghVa7Q/s72-c/ei5PKK038993.jpg
Kanhangadvision
https://www.kanhangadvision.com/2022/12/arrest_19.html
https://www.kanhangadvision.com/
https://www.kanhangadvision.com/
https://www.kanhangadvision.com/2022/12/arrest_19.html
true
7994108232570691512
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy