ചന്തേര. ലാഭം തരാമെന്ന് പറഞ്ഞ് നിക്ഷേപം വാങ്ങി വഞ്ചിച്ചതായി പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്തു . തൃക്കരിപ്പൂർ നീലംബത്തെ സീതിറകത്ത് അഹമ്മദിൻ്...
ചന്തേര. ലാഭം തരാമെന്ന് പറഞ്ഞ് നിക്ഷേപം വാങ്ങി വഞ്ചിച്ചതായി പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്തു . തൃക്കരിപ്പൂർ നീലംബത്തെ സീതിറകത്ത് അഹമ്മദിൻ്റെ (72) പരാതിയിലാണ് പയ്യന്നൂരിൽ പ്രവർത്തിച്ചിരുന്ന അറേബ്യൻ ജ്വല്ലറി എം.ഡി. വെള്ളാപ്പിലെ ഹാഹുൽ ഹമീദിനെതിരെ ചന്തേര പോലീസ് കേസെടുത്തത്
ജ്വല്ലറിയിൽ നിക്ഷേപിച്ചാൽ ലാഭവിഹിതം തരാമെന്ന് വിശ്വസിപ്പിച്ച് 50 ലക്ഷം രൂപ വാങ്ങി വിശ്വാസ വഞ്ചന നടത്തിയെന്നാണ് പരാതി.
2015 മെയ് മാസം 15നാണ് പയ്യന്നൂരിലെ അറേബ്യൻ ജ്വല്ലറിയിൽ പണം നിക്ഷേപിച്ചാൽ ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്നും 50 ലക്ഷം രൂപ വാങ്ങിയത്. ഇതിനു ശേഷം ലാഭവിഹിതമോ കൊടുത്ത പണമോതിരിച്ചുനൽകാതെ വിശ്വാസ വഞ്ചന നടത്തിയെന്നാണ് പരാ
തി.

COMMENTS