ചെറുവത്തൂര്‍: ചെറുവ ത്തൂരിലെ പ്രമുഖ ധനകാ ര്യ സ്ഥാപനത്തില്‍ നിന്നും മുക്കുപണ്ടം പണയപ്പെടു ത്തി മാനേജറായിരുന്ന യു വതി 30 ലക്ഷം രൂപ തട്ടി യെടു...
ചെറുവത്തൂര്‍: ചെറുവ
ത്തൂരിലെ പ്രമുഖ ധനകാ
ര്യ സ്ഥാപനത്തില്‍ നിന്നും
മുക്കുപണ്ടം പണയപ്പെടു
ത്തി മാനേജറായിരുന്ന യു
വതി 30 ലക്ഷം രൂപ തട്ടി
യെടുത്തതായി പരാതി.
കമ്പനി മാനേജ്മെന്റ് ഇ
തുസംബന്ധിച്ച് ചന്തേര
പോലീസില്‍ പരാതി നല്‍
കി. കഴിഞ്ഞ ഏതാനും മാ
സങ്ങള്‍ക്കിടയിലാണ് പല
ഘട്ടങ്ങളിലായി ജീവനക്കാ
രി മുക്കുപണ്ടം പണയപ്പെ
ടുത്തി ഇത്രയും രൂപ തട്ടി
യെടുത്തത്.
സ്ഥാപനത്തിലെ മറ്റ് ജീ
വനക്കാര്‍ അറിയാതെയാണ്
ഈ ഇടപാടുകളത്രെയും ന
ടത്തിയത്. ഓഡിറ്റിംങ് നട
ത്തിയപ്പോഴാണ് മുക്കുപ
ണ്ടം പണയപ്പെടുത്തി 30 ല
ക്ഷത്തോളം രൂപ തട്ടിയെടു
ത്തതായ ക്രമക്കേട് കണ്ടെ
ത്തിയത്. യുവതിയുടെ ഭര്‍
ത്താവിന്റേയും ബന്ധുക്കളു
ടേയും മറ്റും പേരുകളിലാ
ണ് ചീമേനി മൌക്കോട് സ്വ
ദേശിനിയായ ജീവനക്കാരി
മുക്കുപണ്ടം പണയപ്പെടു
ത്തിയിട്ടുള്ളത്. എന്നാല്‍ ഇ
ത്രയും തുക എന്തുചെയ്തു
വെന്ന് വെളിപ്പെടുത്താന്‍ യു
വതി തയ്യാറായിട്ടില്ല. പ്രശ്നം
ഒതുക്കിതീര്‍ക്കാന്‍ തിരക്കിട്ട
ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്.
പോലീസില്‍ പരാതി നല്‍കി
യിട്ടുണ്ടെങ്കിലും തല്‍ക്കാലം
കേസ് രജിസ്റ്റര്‍ ചെയ്യേണ്ടെ
ന്നാണ് കമ്പനി അധികൃതര്‍
പറഞ്ഞിട്ടുള്ളത്.
തിങ്കളാര്‍്ചക്കുള്ളില്‍ പണം
തിരിച്ചടക്കാമെന്നാണത്രെ യു
വതിയുമായി ബന്ധപ്പെട്ടവര്‍
ഉറപ്പുനല്‍കിയിട്ടുള്ളത്. നഷ്
ടപ്പെട്ട പണം തിരിച്ചുകിട്ടി
യാല്‍ പരാതി പിന്‍വലിക്കാന്‍
കമ്പനി അധികൃതരും തയ്യാ
റായിട്ടുണ്ട്. പണം തിരിച്ചടച്ചി
ല്ലെങ്കില്‍ കേസ് രജിസ്റ്റര്‍ ചെ
യ്താല്‍ സ്ഥാപനത്തിലെ മറ്റ്
ജീവനക്കാരും കേസില്‍ പ്രതി
കളാവും. ഇത് സ്ഥാപനത്തി
ലെ ആറോളം ജീവനക്കാരെ
യും ബാധിക്കും. ഇതോടെ ഭ
രണകക്ഷിയിലെ പ്രമുഖ രാ
ഷ്ദ്രിയപാര്‍ട്ടി നേതൃത്വം പ്ര
ശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്. കു
റ്റം ചെയ്തവരെ മാത്രം ശിക്ഷി
ക്കണമെന്നാണ് പാര്‍ട്ടി നേത്യ
ത്വം മുന്നറിയിപ്പ് നല്‍കിയിട്ടു
ള്ളത്. നിരപരാധികളായ ജീ
വനക്കാര്‍ക്കെതിരെ കേസെടു
ക്കുകയോ അച്ചടക്ക നടപടി
യെടുക്കുകയോ ചെയ്താല്‍
സമരപരിപാടികള്‍ ആരംഭി
ക്കുമെന്ന് പാര്‍ട്ടി നേതൃത്വം മു
ന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം പലഘട്ടങ്ങളി
ലായി മുക്കുപണ്ടം പണയ
പ്പെടുത്തിയെടുത്ത 30 ലക്ഷ
ത്തോളം രൂപ എന്തുചെയ്
തുവെന്നത് ദുരൂഹമാണ്. ഇ
ത് വെളിപ്പെടുത്താന്‍ ജീവ
നക്കാരി തയ്യാറായിട്ടില്ല. ജീ
വനക്കാരിയുടെ ഭര്‍ത്താവും
സഹപ്രവര്‍ത്തകരും പലവ
ട്ടം ഇതേകുറിച്ച് ചോദിച്ചിട്ടും
സത്യം വെളിപ്പെടുത്താന്‍
തയ്യാറായിട്ടില്ലത്രെ. ഓണ്‍
ലൈന്‍ മുഖേന ലോണെടു
ത്ത പണം തിരിച്ചടക്കുന്ന
തില്‍ വീഴ്ചവന്നപ്പോള്‍ വന്‍
തുക പിഴപലിശയായി അ
ടക്കേണ്ടിവന്നെന്നും ഈ പ
ലിശ അടക്കുന്നതിനാണ് മു
ക്കുപണ്ടം പണയപ്പെടുത്തി
പണം എടുത്തതെന്നുമാണ്
യുവതി പറയുന്നത്. എ
ന്നാല്‍ ഇത്രയും തുക ലോ
ണായി തിരിച്ചടക്കേണ്ടിവ
ന്നുവെന്നത് ആരും വിശ്വസി
ക്കുന്നില്ല.
പണം എന്തുചെയ്തുവെ
ന്ന ഭര്‍ത്താവിന്റെ ചോദ്യ
ത്തിലും യുവതി മറുപടി
പ
റയാന്‍ തയ്യാറാവാത്തതിനെ
തുടര്‍ന്ന് യുവതിയെ ഭര്‍ത്താ
വ് വീട്ടില്‍ നിന്നും പറഞ്ഞു
വിടുകയും ചെയ്തു.

COMMENTS