കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ഓട്ടോ യാത്രക്കിടെ വയോധികയുടെ സ്വർണ്ണമാല കവർന്നു. മടിക്കൈ പൂത്തക്കാൽ സ്വദേശിനി ചോയിച്ചി (75) യുടെ മൂന്നര പവൻ്റെ ...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ഓട്ടോ യാത്രക്കിടെ വയോധികയുടെ സ്വർണ്ണമാല കവർന്നു. മടിക്കൈ പൂത്തക്കാൽ സ്വദേശിനി ചോയിച്ചി (75) യുടെ മൂന്നര പവൻ്റെ മാലയാണ് ഇന്നലെ ഉച്ചക്ക് കവർച്ച ചെയ്യപ്പെട്ട ത്.
കിഴക്കുംകരയിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത ശേഷം അപരിചിതരായ മൂന്നു സ്ത്രീകൾക്കൊപ്പം ഓട്ടോയിൽ കയറിയതായിരുന്നു. പൂച്ചക്കാട് ഇറങ്ങിയ ശേഷം പരിശോധിച്ചപ്പോഴാണ് കഴുത്തിലണിഞ്ഞ മാല കാണാതായത് ശ്രദ്ധയിൽപ്പെട്ടത്.
സംഭവത്തിൽ മകൻ പവിത്രൻ്റെ പരാതിയിൽ പോലീസ് കേസെടുത്തു
.

COMMENTS