കാഞ്ഞങ്ങാട്: ഐഡിയല്‍ ഗ്രൂപ്പിന്റെ കാഞ്ഞങ്ങാട്ടെ മൂന്നാമത്തെ സംരംഭമായ ഐഡിയല്‍ ബേക്ക് ഒണ്‍ പ്രവര്‍ത്തനമാരംഭിച്ചു. കാഞ്ഞങ്ങാട് വ്യാപാര ഭവന് മു...
കാഞ്ഞങ്ങാട്: ഐഡിയല്‍ ഗ്രൂപ്പിന്റെ കാഞ്ഞങ്ങാട്ടെ മൂന്നാമത്തെ സംരംഭമായ ഐഡിയല്‍ ബേക്ക് ഒണ്‍ പ്രവര്‍ത്തനമാരംഭിച്ചു. കാഞ്ഞങ്ങാട് വ്യാപാര ഭവന് മുന്‍വശത്ത് കടയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദാലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.ഒന്നാം നിലയിലുള്ള ഐഡിയല്‍ കൂള്‍ പാര്‍ലറിൻ്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത നിര്‍വ്വഹിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് സി യൂസഫ് ഹാജി ആദ്യ വില്പന നിര്‍വഹിച്ചു.
ബേക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് സി ചന്ദ്രന്‍, സെക്രട്ടറി കിഷോര്‍ കുമാര്‍, വ്യാപാര വ്യവസായ സമിതി ജില്ലാ പ്രസിഡണ്ട് രാഘവന്‍ വെളുത്തോളി തുടങ്ങി നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.
അല്‍ഫാം ,ഫ്രെഡ് ചിക്കന്‍, ഷവര്‍മ, ബര്‍ഗര്‍, പിസ്ത,ഷവായ ,ഫലൂദ ,ജ്യൂസ്, ഐസ് ക്രീം ,ബേക്കറി ഐറ്റം , ചോക്ലേറ്റ്, മൂന്തിയ ഇനം ഡ്രൈ ഫുഡ് ,ക്രിസ്തുമസ് കേക്കുകളുടെ അപൂര്‍വ്വ ശേഖരം തന്നെ ഇവിടെ ഒരുങ്ങിയിട്ടുണ്ട്. 8010 600040 ,8010 5000 30 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ഹോം ഡെലിവറി സേവനം ലഭിക്കുമെന്ന് ഉടമകളായ എ.കെ.അസ്‌കര്‍ ,പി റഹ്മാന്‍ എന്നിവര്‍ പറഞ്ഞു.
രുചി മികവിലൂടെ കാസർകോട്ടുകാരുടെ മനസ് കീഴടക്കിയ
ഐഡിയല്‍ ഗ്രൂപ്പിന്റെ മറ്റ് ബ്രാഞ്ചുകൾ ചെര്‍ക്കള , ഉപ്പള, പാലക്കുന്ന് ,ഉപ്പള ന്യൂ , ചട്ടംഞ്ചാല്‍ എന്നിവടങ്ങ
ളിലാണ്.

COMMENTS