നീലേശ്വരം: യുവതിയുടെ ബാഗില്‍ നിന്നും മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു. ഭാഗ്യം കൊണ്ട് അപകടം ഒഴിവായി. ചെറപ്പുറം ആലിങ്കീഴില്‍ ബസ്റ്റോപ്പിന് സമീ...
നീലേശ്വരം: യുവതിയുടെ ബാഗില്‍ നിന്നും
മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു. ഭാഗ്യം കൊണ്ട്
അപകടം ഒഴിവായി.
ചെറപ്പുറം ആലിങ്കീഴില്‍ ബസ്റ്റോപ്പിന് സമീപം ഇന്ന്
രാവിലെയാണ് സംഭവം. ബങ്കളം തെക്കന്‍ ബങ്കളത്തെ
എംഎല്‍എ റോഡരികില്‍ താമസക്കാരിയായ ജഗദീ
ഷിന്റെ ഭാര്യ ചൂട്ടത്തെ പ്രജിഷയുടെ ബാഗില്‍ നിന്നുമാണ് റെഡ്മിയുടെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറി
ച്ചത്. ബാഗില്‍ നിന്നും തീപിടിച്ച് മൊബൈല്‍ പ്രജിഷ
യുടെ ദേഹത്തൂടെ താഴേക്ക് വീണപ്പോള്‍ കാലുകൊണ്ട്
തട്ടിമാറ്റി. സംഭവം കണ്ട് സമീപത്തെ ഓട്ടോറിക്ഷ
ഡ്രൈവര്‍മാരും മറ്റും ഓടിയെത്തി തീഅണച്ചു. ബാഗ് പൂര്‍ണ്ണമായും കത്തിനശിച്ചു. പ്രജിഷയുടെ
കൂടെ പിഞ്ചുകുഞ്ഞും ഉണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ്
വന്‍ അപകടം ഒഴിവായത്. പ്രജിഷയുടെ കാലിന് പൊള്ളലേറ്റി
ട്ടുണ്ട്.

COMMENTS