ഉദുമ : പാർട്ടി പ്രവർത്തകർ സദാ സമയം സന്നദ്ധ സേവകരായിരിക്കണമെന്നും, ഗ്രാമ സഭകളിൽ പങ്കെടുത്തുകൊണ്ട് ജനങ്ങളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന...
ഉദുമ : പാർട്ടി പ്രവർത്തകർ സദാ സമയം സന്നദ്ധ സേവകരായിരിക്കണമെന്നും, ഗ്രാമ സഭകളിൽ പങ്കെടുത്തുകൊണ്ട് ജനങ്ങളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി മുൻഗണന നൽകണമെന്നും എസ്ഡിപിഐ കാസറഗോഡ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര അഭിപ്രായപ്പെട്ടു,എസ്ഡിപിഐ ഉദുമ മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം, ജില്ലാ സെക്രട്ടറി ഖാദർ അറഫ, കമ്മിറ്റി അംഗം മൂസ ഈചിലിങ്കാൽ എന്നിവർ സംസാരിച്ചു,മണ്ഡലം പ്രസിഡന്റ് ഫൈസൽ കോളിയടുക്കത്തിന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, മണ്ഡലം സെക്രട്ടറി സാജിദ് മുക്കുന്നോത്ത് സ്വാഗതവും,മണ്ഡലം കമ്മിറ്റി അംഗം കുഞ്ഞാമു മാങ്ങാട് നന്ദിയും പറഞ്ഞു.

COMMENTS