തളിപ്പറമ്പ് :തളിപ്പറമ്പ് ഷോപ്രിക്സിൽ മിഡ്നൈറ്റ് സെയിൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി,ശെനിയാഴ്ച്ച രാത്രി 9മണി മുതൽ പുലർച്ചെ ഒരു മണിവരെ പ...
തളിപ്പറമ്പ് :തളിപ്പറമ്പ് ഷോപ്രിക്സിൽ മിഡ്നൈറ്റ് സെയിൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി,ശെനിയാഴ്ച്ച രാത്രി 9മണി മുതൽ പുലർച്ചെ ഒരു മണിവരെ പകുതി വിലയ്ക്കും വമ്പിച്ച വിലക്കുറവിലും വ്യാപാരം നടത്തുകയായിരുന്നു,4490രൂപയ്ക്ക് എൽ ഇ ഡി ടിവി മുതൽ നാല് രൂപയ്ക്ക് തക്കാളിവരെയുള്ള ആയിരത്തോളം ഉത്പന്നങ്ങൾ വിറ്റഴിച്ചു, ഉത്തര മലബാറിൽ തന്നെ ആദ്യമായി നടന്ന മിഡ്നൈറ്റ് സെയിലിനെ ഉത്സവ പ്രതീതിയോടെയാണ് ജനങ്ങൾ വരവേറ്റത്, ആയിരക്കണക്കിന് പേരാണ് മണിക്കൂറുകൾക്കുള്ളിൽ ഷോപ്രിക്സിൽ എത്തിച്ചേർന്നത്,ജന ബാഹുല്യം കണക്കിലെടുത്ത് ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പോലീസ് കർമ്മ നിരതരായിരുന്നു,
ഗതാഗത തടസ്സമൊ ക്രമ സമാധാന പ്രശ്നമൊ ഉണ്ടാക്കാതെ ജനങ്ങൾ സ്വയം നിയന്ത്രിച്ചത് അധികൃതരുടെ ജോലി എളുപ്പമാക്കി, സ്ത്രീകളും വൃദ്ധരും ഉൾപ്പെടെ എല്ലാവരുടെയും സാനിധ്യമുണ്ടായിരുന്നു,

COMMENTS