പരപ്പ : കെ എസ് ആര്‍ ടി സി ബസില്‍ യുവതിയെ ശല്യം ചെയ്ത ബളാല്‍ അരിങ്കല്ല് സ്വദേശി അനില്‍കുമാര്‍ (35) വെള്ളരിക്കുണ്ട് പോലീസിന്റെ പിടിയില്‍. ക...
പരപ്പ : കെ എസ് ആര്‍ ടി സി ബസില്‍ യുവതിയെ ശല്യം ചെയ്ത ബളാല്‍ അരിങ്കല്ല് സ്വദേശി അനില്‍കുമാര്‍ (35) വെള്ളരിക്കുണ്ട് പോലീസിന്റെ പിടിയില്‍. കാഞ്ഞങ്ങാട് നിന്നും അടുക്കം വഴി കൊന്നക്കാടേക്ക് വൈകുന്നേരം പോകുന്ന കെഎസ്ആര്‍ടിസി ബസിലാണ് സംഭവം. യുവതി വീട്ടുകാരെ വിവരം അറിയിക്കുകയും തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പരപ്പയില്‍ വെച്ച് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ ഇതിന് മുന്‍പും നിരവധി സ്ത്രീകളെ ശല്ല്യം ചെയ്തിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

COMMENTS