കാഞ്ഞങ്ങാട് അജാനൂര്‍ കടലില്‍ തോണി മറിഞ്ഞു. ഇതിലുണ്ടായിരുന്ന നാലുപേരെ മറ്റ് തോണികളിലുണ്ടായിരുന്നവര്‍ സുരക്ഷിതമായി കരയിലെത്തിച്ച് ആശുപത്രിയിലേ...
കാഞ്ഞങ്ങാട് അജാനൂര്‍ കടലില്‍ തോണി മറിഞ്ഞു. ഇതിലുണ്ടായിരുന്ന നാലുപേരെ മറ്റ് തോണികളിലുണ്ടായിരുന്നവര്‍ സുരക്ഷിതമായി കരയിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ട തോണി കരയിലെത്തിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെയും തീരദേശ പൊലീസിന്റെയും പരിശ്രമം തുടരുന്നു. ചൊവ്വാഴ്ച്ച രാവിലെ എട്ടരയോടെയാണ് കരയില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെയുള്ള കടലില്‍ തോണി മറിഞ്ഞത്. വല എറിയുന്നതിനിടെയായിരുന്നു അപകടമെന്നാണ് പ്രാഥമിക വിവരം.
COMMENTS