ബേക്കല്‍ : പള്ളിക്കരയിൽ ട്രെയിനിൽ നിന്നും വീണ് പരിക്കേറ്റയാൾ മരിച്ചു. ഞായറാഴ്ച്ച രാത്രി 9 മണിക്ക് എറണാകുളം-പൂനെ എക്‌സ്പ്രസ് വണ്ടി കടന്നുപോ...
ബേക്കല്‍ : പള്ളിക്കരയിൽ ട്രെയിനിൽ നിന്നും വീണ് പരിക്കേറ്റയാൾ മരിച്ചു. ഞായറാഴ്ച്ച രാത്രി 9 മണിക്ക് എറണാകുളം-പൂനെ എക്‌സ്പ്രസ് വണ്ടി കടന്നുപോയതിന് പിന്നാലെയാണ് യുവാവിനെ പാളത്തിനരികില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഓടിക്കൂടിയവരും ബേക്കല്‍ പൊലീസും ചേര്‍ന്ന് ഇയാളെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ പരിയാരത്തെ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു.
ആളെ തിരിച്ചറിയുന്നവര്‍ 0467 2236224 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ബേക്കല്‍ പൊലീസ് അഭ്യര്‍ത്ഥിച്ചു
.

COMMENTS