കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രിയില്‍ കവര്‍ച്ച. കഴിഞ്ഞ ദിവസമാണ് കവര്‍ച്ച നടന്ന വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. മു...
കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രിയില്‍ കവര്‍ച്ച. കഴിഞ്ഞ ദിവസമാണ് കവര്‍ച്ച നടന്ന വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. മുറിയില്‍ സൂക്ഷിച്ചിരുന്ന ഓക്‌സിജന്‍ ലൈനിന് ആവശ്യമായ ചെമ്പ് പൈപ്പുകള്‍, ഹാന്‍ഡ് ഷവറുകള്‍, പൈപ്പുകള്‍, ടിവി എന്നിവയാണ് മോഷണം പോയത്. ഇതില്‍ ചെമ്പ് പൈപ്പുകള്‍ പിന്നീട് ആശുപത്രിയുടെ പിറകുവശത്ത് നിന്നും കെട്ടി ഒളിപ്പിച്ചുവെച്ച നിലയില്‍ കണ്ടെത്തി. ഏകദേശം ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന സാധനസാമഗ്രികളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
COMMENTS