കാഞ്ഞങ്ങാട്: ഭക്ഷ്യ വിഷബാധയെ തുടർന്ന് കേരളത്തിൽ രണ്ടുപേർ മരണപ്പെട്ടതോടെ സംസ്ഥാനത്തൊട്ടാകെ ഹോട്ടലുകളിൽ നടത്തുന്ന പരിശോധനയുടെ ഭാഗമായി കാഞ്ഞങ്...
കാഞ്ഞങ്ങാട്: ഭക്ഷ്യ വിഷബാധയെ തുടർന്ന് കേരളത്തിൽ രണ്ടുപേർ മരണപ്പെട്ടതോടെ സംസ്ഥാനത്തൊട്ടാകെ ഹോട്ടലുകളിൽ നടത്തുന്ന പരിശോധനയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തിലെ ഹോട്ടലുകളിലും ആരോഗ്യ വിഭാഗം പരിശോധന നടത്തി, ഒരു ഹോട്ടലിൽ നിന്നും പഴകിയ ഷവർമ കണ്ടെടുത്തു. നഗരത്തിലെ നോബിൾ ഹോട്ടലിൽ നിന്നാണ് പഴകിയ ഷവർമ്മയും നിരോധിത പ്ലാസ്റ്റിക്കും പിടിച്ചെടുത്തത്.
പതിമൂന്നോളം ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഹെൽത്ത് സൂപ്പർവൈസർ ഷൈൻ ജോസ് കെ.പി, ഒന്നാം ഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർ ബീന വി.വി, രണ്ടാം ഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർമാരായ ബിജു അനൂർ, ഷിജു എന്നിവർ പരിശോധന യ്ക്ക്നേതൃത്വം നൽകി.

COMMENTS