കാഞ്ഞങ്ങാട്: പനത്തടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. വിനോദയാത്രക്കായി റാണിപുരത്ത് എത്തിയ മൈസൂർ ബാബ അറ്റോമിക് റിസേർച്ച് സെ...
കാഞ്ഞങ്ങാട്: പനത്തടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. വിനോദയാത്രക്കായി റാണിപുരത്ത് എത്തിയ മൈസൂർ ബാബ അറ്റോമിക് റിസേർച്ച് സെന്ററിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസാണ് പനത്തടി ടൗണിൽ അപകടത്തിൽ പെട്ടത്.
ഇന്ന് രാവിലെയാണ് സംഭവം. 49 പേർ ബസിൽ ഉണ്ടായിരുന്നു. എല്ലാവരെയും പുറത്തെടുത്ത് പരിക്കേറ്റ 20ൽ അധികം പേരെ പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരാളെ അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരം അല്ല .

COMMENTS