പയ്യന്നൂര്‍: പയ്യന്നൂരില്‍ പട്ടാപ്പകല്‍ വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് മൂ ന്നര ലക്ഷം രൂപ കവര്‍ന്ന കേസില്‍ മോഷ്ടാവിന്റെ രേഖാചിത്രം പുറത...
പയ്യന്നൂര്‍: പയ്യന്നൂരില്‍ പട്ടാപ്പകല്‍
വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് മൂ
ന്നര ലക്ഷം രൂപ കവര്‍ന്ന കേസില്‍
മോഷ്ടാവിന്റെ രേഖാചിത്രം പുറത്തുവി
ട്ട് പോലീസ്.
രേഖാചിത്രത്തിലെ രൂപസാദൃശ്യമു
ള്ളയാളെപ്പറ്റി സൂചന ലഭിച്ചാല്‍ ജന
ങ്ങള്‍ പോലീസില്‍ അറിയിക്കണമെന്ന
നിര്‍ദ്ദേശവുമുണ്ട്. കവര്‍ച്ചക്കേസുകളില്‍
പ്രതിയായ ബേക്കല്‍ സ്റ്റേഷന്‍ പരിധി
യിലെ യുവാവിന് രേഖാചിത്രവുമായി
സാമ്യം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പയ്യ
ന്നൂരിലെത്തിച്ച് പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും
കവര്‍ച്ച നടത്തിയ പ്രതിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടി
ല്ല. പിന്നീട് ഇയാളെ വിട്ടയച്ചു.
കഴിഞ്ഞമാസം 20 ന് വൈകുന്നേരം നാലുമണിയോടെയാ
യിരുന്നു. പയുന്നൂര്‍ ടൌണിലെ വ്യാപാരി ദാറുല്‍ സലാം താമ
സിക്കുന്ന കുരിക്കളകത്ത് അബ്ദുള്‍ സമദിന്റെ കൊറ്റി റെയില്‍
വേ മേല്‍പ്പാലത്തിന് സമീപത്തെ വീട്ടില്‍ കവര്‍ച്ച നടന്നത്.
സംഭവസമയത്ത് വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയിരുന്നു. കി
ണറിന്റെ അലമാര വാതില്‍തകര്‍ത്ത് അകത്ത് കയറി അടു
ക്കള വാതില്‍ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയില്‍
സൂക്ഷിച്ചിരുന്ന 3,57,500 രൂപയാണ് മോഷ്ടിച്ചത്. അബ്ദുള്‍ സ
മദിന്റെ മകളുടെ മകന്‍ സ്‌കൂള്‍വിട്ട് വീട്ടിലെത്തിയപ്പോഴാണ്
മോഷ്ടാവിനെ കണ്ടത്.
കുട്ടിയെ കണ്ടതോടെ മോഷ്ടാവ് കത്തി കാണിച്ച് ഭീഷണി
പ്പെടുത്തി ഓടിക്കുകയായിരുന്നു. കുട്ടിയില്‍നിന്നും പരിസരവാ
സികളില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ €
ലീസ് മോഷ്ടാവിന്റെ രേഖാചിത്രം വരച്ചിരുന്നു.ഇതേതുടര്‍ 4
ണ് മോഷ്ടാവിന്റെ രേഖാ ചി
ത്രം പോലീസ് പുറത്ത് വിട്ടത്.

COMMENTS