കാസർകോട്: രാഷ്ട്രപിതാവിനെ വധിച്ച കേസിൽ ആറാം പ്രതിയായ സവർക്കറെ മഹത്വവൽക്കരിച്ചു കൊണ്ട് സ്വാതന്ത്ര്യ സമരക്കാരിൽ പെടുത്തി ഫെസ്ബുക്ക് പോസ്റ്റിട്...
കാസർകോട്: രാഷ്ട്രപിതാവിനെ വധിച്ച കേസിൽ ആറാം പ്രതിയായ സവർക്കറെ മഹത്വവൽക്കരിച്ചു കൊണ്ട് സ്വാതന്ത്ര്യ സമരക്കാരിൽ പെടുത്തി ഫെസ്ബുക്ക് പോസ്റ്റിട്ട കാസർകോട് ഡിസിസി പ്രസിഡന്റിന്റെ നടപടി ദുരുദ്ദേശപരവും പ്രതിഷേധാർഹവുമാണെന്ന് എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി മുനീർ എ എച്ച് പറഞ്ഞു.
കോൺഗ്രസിൻ്റെ ചരിത്രവും ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവും ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസൽ പഠിക്കണം. സംഘ്പരിവാർ അനുകൂല സ്വാതന്ത്ര്യ സമര ചരിത്രത്തെ കോൺഗ്രസ് പിന്തുടരുന്നത് ലജ്ജാകരമാണ്.
രാജ്യത്ത് ഫാഷിസ്റ്റുകൾ സംഘപരിവാര നേതാക്കളെ വെള്ളപൂശി തങ്ങൾക്കനുകൂലമായ മണ്ണുണ്ടാക്കുമ്പോൾ അതിലേക്ക് വെള്ളവും വളവും നൽകുന്ന കോൺഗ്രസ് നേതാക്കൾ രാജ്യത്തെ നശിപ്പിക്കുകയാണ്.
COMMENTS