നിലേശ്വരം: നീലേശ്വരം തൈക്കടപ്പുറത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ കപ്പി നെഞ്ചിലിടിച്ച് തൊഴിലാളി മരിച്ചു. തൈക്കടപ്പുറം സ്റ്റോർ ജംഗ്ഷന് സ...
നിലേശ്വരം: നീലേശ്വരം തൈക്കടപ്പുറത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ കപ്പി നെഞ്ചിലിടിച്ച് തൊഴിലാളി മരിച്ചു.
തൈക്കടപ്പുറം സ്റ്റോർ ജംഗ്ഷന് സമീപം താമസിക്കുന്ന പാവൂർ വീട്ടിൽ ചന്ദ്ര(54) നാണ് മരിച്ചത്. പരേതനായ പി. വി.അമ്പൂഞ്ഞിയുടെയും പി.വി.കുഞ്ഞമ്മയുടെയും മകനാണ്.
ഇന്ന് രാവിലെ കടലിൽ മത്സ്യബന്ധനത്തിനായി പോയതായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. കപ്പി നെഞ്ചിടിലിടിച്ച് പരിക്കേറ്റ ചന്ദ്രനെ കോസ്റ്റൽ
പോലീസിൻ്റെ സഹായ
ത്തോടെ ഉടൻ ആശുപത്രി
യിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: വി. ബീന (മുൻ നീലേശ്വരം നഗരസഭ കൗൺസിലർ).
മക്കൾ:ശാലു,ഷാനു,
COMMENTS