ചീമേനി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഫെബ്രുവരി 11, 20 എന്നീ ദിവസങ്ങളില്‍ നടന്ന മോഷണ കേസ്സിലെ പ്രതി പിടിയില്‍. നിരവധി മോഷണ, നര്‍ക്കോട്ടിക് കേസ...
ചീമേനി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഫെബ്രുവരി 11, 20 എന്നീ ദിവസങ്ങളില്‍ നടന്ന മോഷണ കേസ്സിലെ പ്രതി പിടിയില്‍. നിരവധി മോഷണ, നര്‍ക്കോട്ടിക് കേസ്സുകളിലും പ്രതിയായ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം ഗാര്‍ഡര്‍ വളപ്പില്‍ താമസിക്കുന്ന ആസിഫ് പി.എച്ചിനെ (21) ആണ് സബ് ഇന്‍സ്‌പെക്ടര്‍ കെ അജിതയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കയ്യൂര്‍ ഞണ്ടാടി, ആലന്തട്ട എന്നിവിടങ്ങളില്‍ പകല്‍ സമയത്താണ് വീടിന്റെ പിന്‍ഭാഗം പൂട്ട് പൊളിച്ച് അകത്ത് കയറി ഷെല്‍ഫ് കുത്തിതുറന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും മോഷ്ടിച്ചത്. ബഹു.ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ കണ്ടെത്തുന്നതിനായി സ്‌ക്വാഡ് രൂപീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ അജിത, ബാബു എന്നിവരെ കൂടാതെ എ.എസ്.ഐ സുഗുണന്‍.എസ്, സി പി ഒ മാരായ ഗിരീഷ്, സജിത്ത്, കമല്‍ കുമാര്‍, രഞ്ജിത്ത് എന്നിവരുമുണ്ടായിരുന്നു.
COMMENTS