കാഞ്ഞങ്ങാട് : ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി. ബാലകൃഷ്ണന്‍ നായ...
കാഞ്ഞങ്ങാട് : ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി. ബാലകൃഷ്ണന്‍ നായരുടെയും എസ്‌ഐ സതീശന്റെയും നേതൃത്വത്തില്‍ ഇന്നലെ രാത്രി നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഹൊസ്ദുര്‍ഗ് കല്ലൂരാവിയിലെ സമദ്.പി (31) ആണ് 1.070 ഗ്രാം എംഡിഎംഎ യുമായി ഒഴിഞ്ഞവളപ്പില്‍ നിന്നും പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നും മോട്ടോര്‍ സൈക്കിളിലാണ് എംഡിഎംഎ കൊണ്ടു വന്നത്. കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ മേഖലകളില്‍ വില്‍പ്പന നടത്തുന്നതിനിടെ കാഞ്ഞങ്ങാട് ബല്ല കടപ്പുറം ഷാഹിദ മന്‍സില്‍ ജാഫര്‍ എംപിയെ ചന്ദേര എസ്‌ഐ ശ്രീദാസ് അറസ്റ്റ് ചെയ്തു. പോലീസ് സംഘത്തില്‍ ഡിവൈഎസ്പി യുടെ സ്‌ക്വാഡ് അംഗങ്ങളായ അബൂബക്കര്‍ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ്, ജ്യോതിഷ് എന്നിവര്‍ ഉണ്ടായിരുന്നു.
COMMENTS