കാഞ്ഞങ്ങാട് :സംസ്ഥാനത്ത് ചെറിയ ഇടവേളക്ക് ശേഷം ഇറച്ചിക്കോഴി വില ഉയർന്നു. ഒരു കിലോ കോഴിയ്ക്ക് 110 രൂപയ്ക്കാണ് ഇന്ന് കാസർകോട് ചില്ലറ വില്പന നട...
കാഞ്ഞങ്ങാട് :സംസ്ഥാനത്ത് ചെറിയ ഇടവേളക്ക് ശേഷം ഇറച്ചിക്കോഴി വില ഉയർന്നു. ഒരു കിലോ കോഴിയ്ക്ക് 110 രൂപയ്ക്കാണ് ഇന്ന് കാസർകോട് ചില്ലറ വില്പന നടത്തിയത്, രണ്ട് ദിവസങ്ങൾക്ക് മുൻപ് ചില്ലറ വില്പന 85-90രൂപക്കും ഫാമിൽ 65രൂപ നിരക്കിലുമാണ് കച്ചവടം നടന്നത്,സമീപകാലത്തെ ഏറ്റവും കുറഞ്ഞ വിലയിലാണിത്.
കഴിഞ്ഞ രണ്ട് മൂന്ന് മാസമായി ക്രമാനുഗതമായി വില വർധിക്കുകയായിരുന്നു, നേരത്തേ അപൂർവമായേ കോഴിവില 150 പിന്നിട്ടിട്ടുള്ളൂ,
എന്നാൽ അടുത്തിടെ തുടർച്ചയായി 150പിന്നിട്ടിരുന്ന കോഴി വില കഴിഞ്ഞ ദിവസം പൊടുന്നനെ താഴുകയായിരുന്നു,
സാധാരണ വേനൽക്കാലത്ത് വില കുത്തനെ ഇടിയാറാണ് പതിവ്. ഈ വർഷം സ്ഥിതിപാടെ മാറുകയായിരുന്നു. തമിഴ്‌നാട്ടിലെ ഫാം ഉടമകൾ കൃത്രിമക്ഷാമം ഉണ്ടാക്കാൻ കോഴി ഇറക്കുന്നത് കുറച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. കേരളത്തിലെ ഫാമുകളിൽ കോഴിയില്ലാത്തപ്പോൾ തമിഴ്‌നാട് ലോബി വില കുത്തനെ ഉയർത്തുകയാണ്. കേരളത്തിലെ ഫാമുകളിൽ കോഴി വളർച്ചയെത്തുമ്പോൾ തമിഴ്‌നാട്ടിൽനിന്നുള്ള കോഴിയ്ക്ക് വിലകുറച്ച് കേരളത്തിലെ കർഷകരെ പ്രതിസന്ധിയിലാക്കുന്ന പ്രവണതയുമുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
ചൂട് കാലത്തും കോഴി വില കൂടുന്നതോടെ ഹോട്ടൽ വ്യാപാരവും പ്രതിസന്ധിയിലാവും,
COMMENTS