ചേറ്റുകുണ്ട്: മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ച കുഞ്ഞുമക്കൾ ചേറ്റുകുണ്ടിന്റെ അഭിമാനമായി, കേവലം രണ്ടുവരിയിലൊതുക്കാൻ കഴിയാത്ത മാതൃകാപരമായ പ്...
ചേറ്റുകുണ്ട്: മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ച കുഞ്ഞുമക്കൾ ചേറ്റുകുണ്ടിന്റെ അഭിമാനമായി,
കേവലം രണ്ടുവരിയിലൊതുക്കാൻ കഴിയാത്ത മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ച അവരെ ചേർത്തു പിടിക്കുകയാണ് ഈ നാട്.
സോഷ്യൽ മീഡിയയുടെയും പുത്തൻ ജീവിത ശൈലിയുടെയും പിടിയിലമർന്ന പുതു തലമുറയെ കുറിച്ചുള്ള പരിഭവം പറച്ചിലുകളാണ് പൊതുവിൽ കേൾക്കാറുള്ളത് എങ്കിലും ഇവിടെ പതിവിന് വിപരീതമായി ഒരുകൂട്ടം കൗമാരങ്ങൾ പ്രതീക്ഷയുടെ തിരിനാളങ്ങളാവുകയാണ്. സമൂഹത്തിന് മുതൽക്കൂട്ടായെക്കാവുന്ന ഭാവി വാഗ്ദാനങ്ങൾക്ക് പിന്തുണ നൽകി പ്രോത്സാഹിപ്പികയാണ് യുവ സമൂഹവും ,
പ്രായത്തിൽ കവിഞ്ഞ പക്വതയോടെ മയ്യിത്ത് പരിപാലനമെന്ന സമൂഹത്തിനുള്ള വലിയ ഉത്തരവാദിത്വത്തിൽ ഊർജസ്വലരായി പ്രവർത്തിച്ച പ്രിയപ്പെട്ടവർ. സേവന മേഖലയിൽ നിറസാന്നിദ്ധ്യങ്ങളാകാനും നാടിന്റെ കാവലാളുകളാവാനും ഈ കുഞ്ഞനുജന്മാർക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുകയും അവർക്ക് അർഹതപ്പെട്ട അംഗീകാരവും നൽകി കൂടെ നിൽക്കുകയുമാണ് SDPI ബ്രദേഴ്‌സ് വാട്സപ്പ് കൂട്ടായ്മ ചേറ്റുകുണ്ട്. വരും തലമുറയ്ക്ക് ഇതൊരു പ്രചോദനമാവട്ടെ എന്ന് അനുമോദന സന്ദേശത്തിൽ അറിയിച്ചു,
COMMENTS