കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മയക്കുമരുന്ന് നല്‍കി എന്ന പരാതിയെതുടര്‍ന്ന് രജിസ്റ്റര...
കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മയക്കുമരുന്ന് നല്‍കി എന്ന പരാതിയെതുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത് കേസില്‍ ഹോസ്ദുര്‍ഗ് ജയിലില്‍ കഴിയുകയായിരുന്ന മരക്കാപ്പ് കടപ്പുറത്തെ ശ്യാം മോഹന്‍ (32)എന്നയാളെയാണ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മയക്കു മരുന്ന് നല്‍കി എന്ന പരാതിയില്‍ 7/12/22ന് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ബാംഗ്ലൂരിലും മറ്റും ഒളിവില്‍ കഴിഞ്ഞ പ്രതിയെ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് 31 ന് രാത്രി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാള്‍ ഹോസ്ദുര്‍ഗ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞു വരികയായിരുന്നു. കാപ്പ പ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

COMMENTS