പയ്യന്നൂര്‍: ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്‍പ്പന്ന ങ്ങളുമായി മൂന്നുപേരെ പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കെ നായരും അറസ്റ്റുചെയ്തു. ...
പയ്യന്നൂര്‍: ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്‍പ്പന്ന
ങ്ങളുമായി മൂന്നുപേരെ പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍
മഹേഷ് കെ നായരും അറസ്റ്റുചെയ്തു.
ഇരിട്ടി കീഴൂര്‍കുന്നിലെ കെ.മുഹമ്മദലി(ട)), പേരാവൂര്‍ മു
രിങ്ങോടി പെരുമ്പുന്നയിലെ സി.കബീര്‍(32), ഇരിട്ടിപുന്നാട്
സ്വദേശി കെ.വി.മുജീബ്(42) എന്നിവരാണ് പിടിയിലായത്.
പെരുമ്പ ദേശീയപാതയില്‍ വാഹനപരിശോധനക്കിടെ ഇ
ന്നുപുലര്‍ച്ചെ മൂന്നരയോടെയാണ് വന്‍ നിരോധിത പുകയി
ല ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. കെ.എല്‍.58.എ.സി. 163 ന
മ്പര്‍ പിക് അപ്പില്‍ 28 ചാക്കുകളിലായി കടത്തുകയായിരുന്ന
കൂള്‍ ലിപ്, ഫില്‍ട്ടര്‍, ഹാന്‍സ് തുടങ്ങി 34,000 പാക്കറ്റ് ലഹ
രിസാധനങ്ങളാണ് പിടിച്ചെടുത്തത്. ഇന്‍സ്പെക്ടര്‍ക്ക് പുറമെ
റൂറല്‍ പോലീസ് മേധാവിയുടെ ഡാന്‍സാഫ് ടീം അംഗങ്ങളാ
യ ഗ്രേഡ് എസ് ഐ.ജിജിമോന്‍, സീനിയര്‍ സിവില്‍ പോലീ
സ് ഓഫീസര്‍മാരായ ബിനേഷ്, ശ്രീജിത്ത്, സി പി ഒ അനൂ
പ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
28 ചാക്കുകളിലായി മത്സ്യവണ്ടിയെന്ന വ്യാജേന മീന്‍ കൊ
ണ്ടുപോകുന്ന ബോക്സുകള്‍ അടുക്കി കയറ്റിയതിനിടയിലാ
യിരുന്നു പുകയില ഉല്‍പ്പന്നങ്ങള്‍ ഒളിപ്പിച്ചുവെച്ചിരുന്നത്. കര്‍
ണാടകയില്‍നിന്നും ഇരിട്ടിയിലേക്ക് കടത്തിക്കൊണ്ടുപോവു
കയായിരുന്നു പുകയില ഉല്‍പ്പന്നങ്ങള്‍.
വാഹനത്തിന്റെ നമ്പര്‍ മറയുന്ന രീതിയിലുള്ള ബംബര്‍
വാഹനത്തിന് മുന്നില്‍ നിയമവിരുദ്ധമായി ഘടിപ്പിച്ച നില
യിലായിരുന്നു.നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സ്ഥിരമാ
യി കടത്തി വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായ
തെന്ന് പോലീസ് പറഞ്ഞു വാഹനം കസ്റ്റഡിയിലെടുത്തു.
COMMENTS