കാഞ്ഞങ്ങാട് :അതിഞ്ഞാൽ കോയാപള്ളി മഖാം ഉറൂസിനോട് അനുബന്ധിച്ച് നടന്ന ഖുർആൻ ഫെസ്റ്റിൽ ആഷിക് അബ്ദുറഹ്മാൻ മൊഗ്രാൽ ചാമ്പ്യനായി. കാഞ്ഞങ്ങാട് സംയുക...
കാഞ്ഞങ്ങാട് :അതിഞ്ഞാൽ കോയാപള്ളി മഖാം ഉറൂസിനോട് അനുബന്ധിച്ച് നടന്ന ഖുർആൻ ഫെസ്റ്റിൽ ആഷിക് അബ്ദുറഹ്മാൻ മൊഗ്രാൽ ചാമ്പ്യനായി.
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് സി കുഞ്ഞഹമ്മദ് വിജയിക്ക് കാഷ് അവാർഡ് സമ്മാനിച്ചു. കോയാപള്ളി പ്രസിഡണ്ട് കെ കെ അബ്ദുല്ല ഹാജി വിജയിക്ക് മൊമെന്റോ നൽകി.മുഹമ്മദലി ജൗഹർ കോഴിക്കോട്, മുഹമ്മദ് പി കെ പടന്ന എന്നിവർ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. വ്യവസായ പ്രമുഖന്മാരായ മൊയ്തു ഹാജി മുട്ടുന്തല, എം ഹമീദ് ഹാജി വിജയികൾക്ക് ക്യാഷ് അവാർഡ് കൈമാറി. കോയാപള്ളി ഇമാം അബ്ദുൽ കരീം മുസ്ലിയാർ, ട്രഷറർ വികെ അബ്ദുല്ല ഹാജി എന്നിവർ മൊമെന്റോയും കൈമാറി. ഇരുന്നൂറോളം പേർ പങ്കെടുത്ത മത്സരത്തിൽ ഫൈനലിസ്റ്റുകൾ ആയി 15 പേരെ തെരഞ്ഞെടുത്തു. പി എം ഹസ്സൻ ഹാജി, മാട്ടുമ്മൽ ഹസ്സൻ ഹാജി, പി ബി ഷുക്കൂർ ഹാജി,ഉറൂസ് കമ്മിറ്റി ചെയർമാൻ ആഷിക് ഹന്ന, ജനറൽ കൺവീനർ ഷബീർ ഹസൻ ട്രഷറർ ഇസ്മായിൽ ഹസൻ, കോയാപള്ളി കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് ഹന്ന, സദർ മുഅല്ലിം അബ്ദുൽ ഖാദർ മുസ്ലിയാർ, ഉറൂസ് കമ്മിറ്റി, വൈസ് പ്രസിഡണ്ട് തസ്‌ലിം വടക്കൻ, ജോയിൻ കൺവീനർ ടി പി അഷ്റഫ് ഫൈനൽ മത്സരാർത്ഥികൾക്ക് മൊമെന്റോ ക്യാഷ് വാർഡും സമ്മാനിച്ചു.
COMMENTS