ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻറർ കാഞ്ഞങ്ങാട് രക്തദാന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സോഷ്യൽ അവയർനസ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് നടത്തുന...
ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻറർ കാഞ്ഞങ്ങാട് രക്തദാന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
സോഷ്യൽ അവയർനസ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് നടത്തുന്ന സംസ്ഥാനതല രക്തദാന ക്യാമ്പയിന്റെ ഭാഗമായി കാഞ്ഞങ്ങാട് ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻറർ വിദ്യാർത്ഥികൾക്കായി രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജനറൽ മാനേജർ സുജിത്ത്. ജെയിംസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ FIBDO നാഷണൽ അസിസ്റ്റൻറ് സെക്രട്ടറിയും, ബ്ലഡ് ഡോണേഴ്സ് സ്റ്റേറ്റ് ജനറൽ സെക്രട്ടറിയുമായ ശ്രീ സനൽ ലാൽ ജെ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നൽകി. രക്തദാനം ജീവിതത്തിലെ ഒരു വ്രതമായി എടുക്കണം എന്ന് ശ്രീ സനൽ ലാൽ അഭിപ്രായപ്പെട്ടു. ചടങ്ങിന് പ്രൊഫഷണൽ അക്കൗണ്ടിംഗ് ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് ശ്രീമതി ഐശ്വര്യ സ്വാഗതം ആശംസിച്ചു. അക്കൗണ്ടൻറ് ശ്രീമതി ഷഹന നന്ദി അർപ്പിച്ചു. ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻറർന്റെ ഉപഹാരം ശ്രീ സനൽ ലാലിന് മൾട്ടി മീഡിയ ഡിപ്പാർട്ട്മെൻറ് ഹെഡ് ശ്രീ ജഗദീഷ് നൽകി. പ്രോഗ്രാം കോഡിനേറ്റർ ശ്രീ ശ്രീനേഷ്, സര്‍വ്വ ശ്രീ എബിൻ, ദിലീപ് kn ,ദിലീപ് pv, രഞ്ജിത്ത്, ഹരി തുടങ്ങി വിവിധ ഡിപ്പാർട്ട്മെൻറ് സ്റ്റാഫുകൾ നേതൃത്വം നൽകി. ഫെബ്രുവരി 27 തീയതി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചു.
COMMENTS