ശ്രീ ശങ്കരാചാര്യ സോഷ്യൽ അവെയർനസ് പ്രോഗ്രാം 2023 ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പിന്റെ ഭാഗമായി കാഞ്ഞങ്ങാട്...
ശ്രീ ശങ്കരാചാര്യ സോഷ്യൽ അവെയർനസ് പ്രോഗ്രാം 2023 ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പിന്റെ ഭാഗമായി കാഞ്ഞങ്ങാട് ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻററും ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കാസർഗോഡ് ഗവ. ജില്ലാ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി സുജാത k v ടീച്ചർ നിർവഹിച്ചു. പ്രോഗ്രാം കോഡിനേറ്റർ ശ്രീനേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനറൽ മാനേജർ സുജിത്ത് ജെയിംസ് സ്വാഗതം അർപ്പിച്ചു സംസാരിച്ചു.വിവിധ ഡിപ്പാർട്ട്മെൻറ്മാരായ ജഗദീഷ്, എബിൻ, ഹരി, ദിലീപ്, രഞ്ജിത്ത്, അനുഷ, ആശ തുടങ്ങിയ അധ്യാപകർ നേതൃത്വം നൽകി. 60 വിദ്യാർത്ഥികൾ രക്തം ദാനം ചെയ്തു. ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിന്റെ സാമൂഹിക ഉത്തരവാദിത്വത്തോട് കൂടിയുള്ള ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് ചെയർപേഴ്സൺ അഭിപ്രായപ്പെട്ടു. സംസ്ഥാനതല ഉദ്ഘാടനം ജനുവരി 30ന് കണ്ണൂർ കോർപ്പറേറ്റ് ഓഫീസിൽ നടന്നു.
COMMENTS