കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാനപാതയിലെ കളനാട് കെഎസ്ആര്‍ടിസിയും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്. പിന്നാലെ എത്തിയ കാറു...
കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാനപാതയിലെ
കളനാട് കെഎസ്ആര്‍ടിസിയും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്. പിന്നാലെ എത്തിയ കാറും ലോറിയുടെ പിന്നിലിടിച്ചു. ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെ എതിരെ വരികയായിരുന്ന ടിപ്പര്‍ ലോറിയിലില്‍ ഇടിക്കുകയായിരുന്നു. പിന്നാലെയെത്തിയ കാര്‍ ലോറിക്ക് പിന്നിലും ഇടിച്ചു. വിവരമറിഞ്ഞെത്തിയ മേല്‍പ്പറമ്പ് പൊലീസും അഗ്നിരക്ഷാ സേനയും പരിസരവാസികളുടെ സഹായത്തോടെയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.
COMMENTS