കെ.എസ.്ഇ.ബിയുടെ ട്രാന്‍സ്ഫോര്‍മര്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശികളായ മണികണ്ഠന്‍ (31), തെങ്കാശി (43) എന്നിവരെയാ...
കെ.എസ.്ഇ.ബിയുടെ ട്രാന്‍സ്ഫോര്‍മര്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശികളായ മണികണ്ഠന്‍ (31), തെങ്കാശി (43) എന്നിവരെയാണ് വെള്ളരിക്കുണ്ട് സിഐ രഞ്ജിത്ത് രവീന്ദ്രനും സംഘവും പെരിങ്ങോത്ത് വെച്ച് അറസ്റ്റ് ചെയ്തത്. ചിറ്റാരിക്കാല്‍ നല്ലോമ്പുഴ സെക്ഷന്‍ പരിധിയിലെ അരിയിരിത്തിയില്‍ മലയോര ഹൈവേയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കാന്‍ സൂക്ഷിച്ചിരുന്ന ട്രാന്‍സ്ഫോര്‍മറാണ് പ്രതികള്‍ കടത്തിക്കൊണ്ടു പോയത്. 2023 ഫെബ്രുവരി 28-നാണ് കേസിനാസ്പദമായ സംഭവം. പിടിയിലായവര്‍ വര്‍ഷങ്ങളായി നീലേശ്വരം പള്ളിക്കര കേന്ദ്രീകരിച്ച് ആക്രി കച്ചവടം നടത്തുന്നവരാണെന്നും പൊലീസ് അറിയിച്ചു.
COMMENTS