പടന്നക്കാട: നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച സിപിഎം പ്രാദേശിക നേതാവിനെ ഹോസ്ദുര്‍ഗ് പോലീസ് ഇ ന്‍സ്പെക്ടര്‍ കെ.പി.ഷൈനും...
പടന്നക്കാട: നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച സിപിഎം പ്രാദേശിക നേതാവിനെ ഹോസ്ദുര്‍ഗ് പോലീസ് ഇ
ന്‍സ്പെക്ടര്‍ കെ.പി.ഷൈനും സംഘവും അറസ്റ്റുചെയ്തു.
പടന്നക്കാട് കരുവളത്തെ എം.അ
ബൂബക്കര്‍(68)നെയാണ് പോലീസ്
അറസ്റ്റുചെയ്തത്. ഇന്നലെ രാവിലെയാണ് വീടിനടുത്തുള്ള നാലാംക്ലാസില്‍ പഠിക്കുന്ന ഒമ്പതുവയസുകാരിയെ അബൂബക്കര്‍ ലൈംഗീക
മായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് പോലീസ് പെണ്‍
കുട്ടിയില്‍ നിന്നും മൊഴിയെടുത്തശേഷമാണ് പോക്സോ കുറ്റം ചുമത്തി കേസെടുത്തത്. തുടര്‍ന്ന് അബൂബക്കറിനെ വീട്ടില്‍ നിന്നും അറസ്റ്റുചെയ്യുകയായിരുന്നു. ജില്ലാ ആശുപ്രതി
യിലെ വൈദ്യപരിശോധനക്ക് ശേഷം ഇയാളെ ഇന്ന് ഉച്ചകഴിഞ്ഞ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
പെണ്‍കുട്ടി വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സിപിഎമ്മിന്റെ പ്രദേശത്തെ സജീവപ്രവര്‍ത്തകനായിരുന്ന അബൂബക്കറിനെ കഴിഞ്ഞ ലോക്കല്‍
സമ്മേളനത്തിലാണ് പാര്‍ട്ടി നേതൃത്വം സ്ഥാനകയറ്റം നല്‍കിനേതൃനിരയിലേക്ക് ഉയര്‍ത്തികൊണ്ടുവന്നത്.
COMMENTS