നീലേശ്വരം: നീലേശ്വരം പോലീസ് എംഡിഎംഎയുമായി യുവാവിനെ അറസ്റ്റുചെയ്തു. പടന്നക്കാട് കുറുന്തൂര്‍ ഷപ്ഫീന മന്‍സിലില്‍ പി.എന്‍.മുഹമ്മദ്കു ഞ്ഞിയുടെ ...
നീലേശ്വരം: നീലേശ്വരം പോലീസ് എംഡിഎംഎയുമായി യുവാവിനെ അറസ്റ്റുചെയ്തു.
പടന്നക്കാട് കുറുന്തൂര്‍ ഷപ്ഫീന മന്‍സിലില്‍ പി.എന്‍.മുഹമ്മദ്കു ഞ്ഞിയുടെ മകന്‍ എ.അബ്ദുള്‍
സഫ്വാന്‍(26)നെയാണ നീലേശ്വരം സിഐ കെ.പ്രേംസദന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ അമ്പേ
ഷണത്തില്‍ എസ്‌ഐ ടി.വിശാഖും സംഘവും അറസ്റ്റുചെയ്തത്. ഇന്നലെ വൈകീട്ട് തൈക്കടപ്പുറം സ്റ്റോര്‍ ജംഗ്ഷനില്‍ വാഹനപരിശോധനക്കിടയിലാണ് സഫ്വാനെ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട
ത്. പോലീസ് ജീപ്പ് നിര്‍ത്തിയപ്പോള്‍ സഫ്വാന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിന്തുടര്‍ന്ന് പിടികൂടി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ പാന്റിലെ പോക്കറ്റിലെ പേഴ്‌സില്‍ നിന്നും 01720 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. തുടര്‍ന്നാണ് ഇയാളെ
അറസ്റ്റുചെയ്തത്. എസ്‌ഐക്കൊപ്പം സീനിയര്‍ പോലീസ് ഓഫീസര്‍മാരായ പ്രഭേഷ്, സജിത്ത്കുമാര്‍, ഡ്രൈവര്‍ സി. വി.സന്തോഷ്കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ ഓപ്പറേഷന്‍ കാസര്‍കോട് പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി അബ്ദുള്‍ സഫ് വാന്‍ പിടിയിലായത്.
രണ്ട് ദിവസത്തിനിടയില്‍ നടത്തുന്ന രണ്ടാമത്തെ എംഡിഎംഎ വേട്ടയാണിത്. കഴിഞ്ഞ വ്യാഴാഴ്ച തൈക്കടപ്പുറത്തു നിന്നുതന്നെ 3.93 ധ്രാം എംഡിഎംഎയുമായി രണ്ടുപേരെ
നീലേശ്വരം ഇന്‍സ്പെക്ടര്‍ കെ.പ്രേംസദനും എസ്‌ഐ,ശ്രീജേഷും അറസ്റ്റുചെയ്തിരുന്നു.
തൈക്കടപ്പുറത്തെ അഷറുദ്ദീന്‍, അനന്തംപള്ളയിലെ പ്രവീണ്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരെ അറസ്റ്റുചെയ്ത സ്ഥലത്തിനടുത്തുവെച്ചുതന്നെയാണ്
സഫ്വാനെയും എംഡിഎംഎയുമായി പിടികൂടിയത്. പ്രേംസദന്‍ നീലേശ്വരം പോലീസ് ഇന്‍സ്‌പെക്ടറായി ചുമതലയേറ്റ ചുരുങ്ങിയ ദിവസത്തിനുള്ളിലാണ് മയക്കുമരുന്ന് വേട്ട ശക്തമാക്കിയിരിക്കുന്നത്.
COMMENTS