കാഞ്ഞങ്ങാട്: യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണമുണ്ടായത്. പെരി...
കാഞ്ഞങ്ങാട്: യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണമുണ്ടായത്. പെരിയ ഹയർ സെക്കൻ്ററി സ്കൂൾ മലയാളം അധ്യാപകനാണ്
2005ല്‍ സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തില്‍ പങ്കെടുത്തു. തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂണ്‍, ഉച്ചമഴയില്‍, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത്, ഉള്ളനക്കങ്ങള്‍ (കവിതകള്‍), വാക്കിന്റെ വഴിയും വെളിച്ചവും (പഠനം), കവിത മറ്റൊരു ഭാഷയാണ് (പഠനം) എന്നിവയാണ് കൃതികള്‍. കവിതകള്‍ ഇംഗ്ലീഷ്, ഹിന്ദി, തുളു, കന്നട എന്നീ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
COMMENTS