നീലേശ്വരം: വില്ലേജ് ഓഫീസില്‍ അതിക്രമിച്ച് കയറി ഓഫീസറെ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത...
നീലേശ്വരം: വില്ലേജ് ഓഫീസില്‍ അതിക്രമിച്ച് കയറി ഓഫീസറെ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
പുതുക്കൈ വില്ലേജ് ഓഫീസര്‍ കാസര്‍കോട് നജ്മ മന്‍സിലില്‍ നാഷാദിനെയാണ് ഓദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും അക്രമിക്കുകയും ഭീഷണിപ്പെടുത്തു
കയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് വാഴുന്നോറടി മോനാച്ചയിലെ കൃഷ്ണന്റെ മകന്‍ കപില്‍ദേവിനെതിരെയാണ്
പോലീസ് കേസെടുത്തത്.
കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. ജോലി കൂടുതല്‍ഉണ്ടായതിനാല്‍ വില്ലേജ് ഓഫീസര്‍ ഓഫീസ് സമയം കഴിഞ്ഞും ഒറ്റക്ക് ഓഫീസിനകത്ത് ജോലിചെയ്തുകൊണ്ടിരിക്കെ കയറിചെന്ന കപില്‍ദേവ് വില്ലേജ് ഓഫീസറെ ഭീഷ
ണിപ്പെടുത്തുകയും ചില രേഖകള്‍ വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ നല്‍കാമെന്നും ഓഫീസര്‍ മറുപടി പറഞ്ഞുവത്രെ. എന്നാല്‍ ഇതിന് തയ്യാറാവാതെ ഓഫീസറെ ഭീഷണിപ്പെടുത്തുകയാ യിരുന്നു.
രണ്ട് വര്‍ഷം മുമ്പ് ബാങ്; വായ്പയില്‍ കുടിശിക വരുത്തിയതിന് കോടതി നിര്‍ദ്ദേശ പ്രകാരം ജപ്തി നടപടി കൈക്കൊള്ളുന്നതിന് മുന്നോടിയായി വില്ലേല്‍ ഓഫീസിലെ ജീവനക്കാര്‍
കപില്‍ദേവിന്റെ വീട്ടില്‍ നോട്ടീസ് നല്‍കാന്‍ ചെന്നിരുന്നു. എന്നാല്‍ കപില്‍ദേവ് സ്ഥലത്തില്ലാത്തതിനാല്‍ സഹോദരന്റെ
കയ്യില്‍ നോട്ടീസ് നല്‍കുകയായിരുന്നു. ഇതിന്റെ പേരില്‍ വില്ലേജ് ഓഫീസിലെ വനിതാ ജീവനക്കാരിയേയും ജീവനക്കാരനേയും വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ
സംഭവവും ഉണ്ടായിരുന്നുവത്രെ.
COMMENTS