രാജപുരം: രണ്ടുപേര്‍ക്ക് വെട്ടേറ്റിട്ടുണ്ടെന്നും ഇവരെ ഉടന്‍ ആശുപ്ര്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് 108 ആംബുലന്‍സിനെ വിളിച്ചുവരുത്തി വട്...
രാജപുരം: രണ്ടുപേര്‍ക്ക് വെട്ടേറ്റിട്ടുണ്ടെന്നും ഇവരെ ഉടന്‍ ആശുപ്ര്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് 108 ആംബുലന്‍സിനെ വിളിച്ചുവരുത്തി വട്ടംകറക്കിയ യുവാവിനെ
തിരെ രാജപുരം പോലീസ് കേസെടുത്തു.
കള്ളാറിലെ സുരേഷിനെതിരെയാണ് രാജപുരം പോലീസ് കേസെടുത്തത്. പൂടംകട്ല! താലൂക്ക് ആശുപ്രതിയിലെ 108 ആംബുലന്‍സ് ഡ്രൈവര്‍ കോളിച്ചാല്‍ പ്രാന്തര്‍കാവിലെ കെ.എം.ജോസഫിന്റെ മകന്‍ കെ.ജെ.ജ്യോതിഷിന്റെ പരാതി
യിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം പുലര്‍ച്ചെ സുരേഷ് 75598827007 നമ്പര്‍ മൊബൈല്‍ഫോണില്‍ ജ്യോതിഷിനെ വിളിച്ച് കള്ളാര്‍ ഓണിയില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റിട്ടുണ്ടെന്നും ഉടനെ ആശുപ്ര്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ജ്യോതിഷും ഡ്യൂട്ടിയിലുണ്ടായിരുന്ന
നഴ്‌സും ആംബുലന്‍സുമായി ഇയാള്‍ വിളിച്ച സ്ഥലത്തേക്ക് എത്തി. രാത്രി 1.20 മുതല്‍ 2 മണിവരെ സംഭവസ്ഥലം കാണിച്ചുതരാമെന്നും പറഞ്ഞ് ഇയാള്‍ പല സ്ഥലങ്ങളിലായി കൊണ്ടുപോയി കബളിപ്പിക്കുകയായിരുന്നുവത്രെ. തുടര്‍ന്നാ
ണ് ജ്യോതിഷ് രാജപുരം പോലീസില്‍ പരാതി നല്‍കിയത്. അവശ്യസര്‍വ്വീസായ ആംബുലന്‍സിനെ വഴിതെറ്റിക്കണമെന്ന ഉദ്ദേശത്തോടെ മനപൂര്‍വ്വം കബളിപ്പിച്ചുവെന്നതിനാണ് പോ ലീസ് കേസെടുത്തത്.
COMMENTS