കാഞ്ഞങ്ങാട് :മുസ്ലിം ലീഗ് പരിപാടിക്കിടെ സംഘര്‍ഷം. പരിപാടിയുടെ ഭാഗമായി പൊട്ടിച്ച പടക്കം കുടുംബം സഞ്ചരിച്ച കാറിലേക്ക് തെറിച്ചുവീണത് ചോദ്യം ചെ...
കാഞ്ഞങ്ങാട് :മുസ്ലിം ലീഗ് പരിപാടിക്കിടെ സംഘര്‍ഷം.
പരിപാടിയുടെ ഭാഗമായി പൊട്ടിച്ച പടക്കം കുടുംബം സഞ്ചരിച്ച കാറിലേക്ക് തെറിച്ചുവീണത്
ചോദ്യം ചെയ്തപ്പോഴാണ് ബേക്കല്‍ സ്വദേശി സലിമിനും കുടുംബത്തിനും നേരെ ആക്രമണമുണ്ടായത്.
ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. മുസ്ലിം ലീഗിന്‍്റെ പുതിയ ജില്ലാ ഭാരവാഹികള്‍ക്ക് കാഞ്ഞങ്ങാട് വച്ച് സ്വീകരണം നല്‍കുന്ന പരിപാടിക്കിടെ ഉദ്ഘാടകന്‍ കെഎം ഷാജി വേദിയിലേക്കെത്തുന്ന സമയത്ത് പ്രവര്‍ത്തകര്‍ റോഡില്‍ വച്ച് പടക്കം പൊട്ടിച്ചു. പ്രവർത്തകർ റോഡിൽ വച്ച് പടക്കം പൊട്ടിക്കുന്നതിനിടെ ഇത് സലിമും കുടുംബവും സഞ്ചരിക്കുന്ന കാറിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സലിമിൻ്റെ മാതാവും കുട്ടികളും ഉൾപ്പെടെ കാറിലുണ്ടായിരുന്നു. തുടർന്ന് സലിം ഇത് ചോദ്യം ചെയ്തു. ഇതിനു പിന്നാലെയാണ് പ്രവർത്തകർ സലിമിനെ ആക്രമിച്ചത്. സലിമിനെ കാറിൽ നിന്ന് വലിച്ചിറക്കി ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. പൊലീസിൻ്റെ സാന്നിധ്യം സ്ഥലത്തുണ്ടായിരുന്നു. ഹോസ്ദുർഗ് പൊലീസിൽ പരാതിനൽകുമെന്ന് സലിം അറിയിച്ചു.

COMMENTS