രാജപുരം: ബളാംതോട് ചാമുണ്ഡിക്കുന്നില്‍ 10 വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. ചാമുണ്ഡിക്കുന്നിലെ വി പ്രഭാകരന്‍ -വിനീത ദമ്പതികളുടെ മകന്‍ അര്...
രാജപുരം: ബളാംതോട് ചാമുണ്ഡിക്കുന്നില്‍ 10 വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. ചാമുണ്ഡിക്കുന്നിലെ വി പ്രഭാകരന്‍ -വിനീത ദമ്പതികളുടെ മകന്‍ അര്‍ജുന്‍ (കണ്ണന്‍-10) ആണ് മരിച്ചത്. ചാമുണ്ഡിക്കുന്ന് ഗവ.ഹൈസ്‌കൂള്‍ 5-ാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ഇന്നലെ രാത്രി എട്ട് മണിയോടു കൂടിയായിരുന്നു അപകടം. വൈകിട്ട് അമ്മ വീട്ടില്‍ എത്തിയതായിരുന്നു അര്‍ജുന്‍. ഏറെ വൈകിയും കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിന് സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സഹോദരങ്ങള്‍ ദേവിക പ്രഭാകര്‍. മഹേശ്വര്‍ പ്രഭാകര്‍.
COMMENTS